സ്പിരിറ്റ് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

പാലക്കാട്: 2009ല്‍ സ്പിരിറ്റ് കേസില്‍പെട്ട് കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ടൗണ്‍ സൗത് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി കൂടപ്പുഴ പുത്തന്‍പുരയ്ക്കല്‍ പ്രിന്‍സിനെയാണ് (30) അറസ്റ്റ് ചെയ്തത്. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തും പിന്നീട് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലുമായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു. പാലക്കാട് ടൗണ്‍ സൗത് എസ്.ഐ സുജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ റഷീദലി, ജിനപ്രസാദ് എന്നിവര്‍ ചേര്‍ന്ന് ചാലക്കുടി സി.ഐയുടെ ക്രൈം സ്ക്വാഡിലെ സി.പി.ഒ ഷെറില്‍ എന്നിവരുടെ സഹായത്തോടുകൂടിയാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.