ചുറ്റുമതില്‍ തകര്‍ത്തവര്‍ക്കെതിരെ നിയമ നടപടിയെടുക്കും

പത്തിരിപ്പാല: ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചുറ്റുമതില്‍ തകര്‍ത്തവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ സ്കൂളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. പൊളിച്ച മതില്‍ പുനഃസ്ഥാപിച്ച് നല്‍കുക, സ്കൂളിന്‍െറ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തരമായി ഇടപെടുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, എം.പി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു. മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.വി. സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം രേഖ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശാന്തകുമാരി, അംഗം നസീമ, രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.ആര്‍. ശശി, വി.കെ. പ്രതാപന്‍, പി.ടി.എ പ്രസിഡന്‍റ് ശശിധരന്‍, എ.വി.എം. റസാക്ക്, ശശീന്ദ്രന്‍, സെലീന, അംബിക, സക്കറിയ, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒ.വി. സ്വാമിനാഥന്‍ ചെയര്‍മാനായും എ.വി.എം. റസാഖ് കണ്‍വീനറായും ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.