പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും അഴിമതിവിമുക്തമായും നടപ്പാക്കുന്നതിന്‍െറ ഭാഗമായി തെരഞ്ഞെടുപ്പ് പരാതികളും (ഇ-പരിഹാരം), അനുവാദം ലഭിക്കേണ്ടവക്കും (ഇ-അനുമതി) ഓണ്‍ലൈനിലൂടെ ഇനിമുതല്‍ അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്ഷയകേന്ദ്രം ജീവനക്കാര്‍ക്കും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന ക്ളാസില്‍ സംസാരിക്കുകയായിരുന്നു അവര്‍. മൈക്ക്, വാഹനം, പൊതുയോഗം, പ്രകടനം, തുടങ്ങി ഹെലികോപ്ടര്‍ വരെ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ ഇറങ്ങാനുള്ള അനുമതിവരെ ലഭിക്കാന്‍ ഇനി ഓണ്‍ലൈനായോ, അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിച്ചാല്‍ മതിയാകും. മുമ്പ് അതതു ഭരണകേന്ദ്രങ്ങളിലത്തെി അപേക്ഷ നല്‍കണമെന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവായതായും കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍, അഴിമതികള്‍, വോട്ടേഴ്സ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയും www.ceo.kerala.gov.in എന്ന വെബ്സൈറ്റ് വഴി നല്‍കാവുന്നതാണ്. ഇ-അനുമതി, ഇ-പരിഹാരം എന്നിവയിലൂടെ ലഭിക്കേണ്ട സേവനങ്ങള്‍ക്ക് പരാതിക്കാരന്‍െറ മൊബൈല്‍ നമ്പര്‍ അനിവാര്യമാണ്. മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമേ സൈറ്റില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. എന്നാല്‍, അക്ഷയകേന്ദ്രം ജീവനക്കാരുടെയോ മറ്റുള്ളവരുടെയോ നമ്പര്‍ നല്‍കരുതെന്നും കലക്ടര്‍ പറഞ്ഞു. എഴുതിയ പരാതികള്‍, വിഡിയോ, ഫോട്ടോഗ്രാഫ് എന്നിവ അറ്റാച്ച് ചെയ്ത് നല്‍കാനും സൈറ്റില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-പരാതികള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അക്ഷയകേന്ദ്രം ജീവനക്കാര്‍ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് അധികതുക വാങ്ങരുതെന്നും സര്‍വിസ് ചാര്‍ജുകള്‍ മാത്രമേ ഈടാക്കാവൂ എന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. ഞായറാഴ്ച സെക്ടറല്‍ ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. റിട്ടേണിങ് ഓഫിസര്‍മാര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കി. മുഖ്യ പരിശീലകരായ ലളിത്ബാബു, പി.എ. ഷാനവാസ് ഖാന്‍, പി. മധു, ബേബി സീതാറാം എന്നിവര്‍ ക്ളാസുകള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.