കുടിവെള്ളക്ഷാമം: ലോറിയില്‍ വെള്ളമത്തെിക്കാന്‍ നടപടിയായില്ല

കൊല്ലങ്കോട്: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ലോറിയില്‍ കുടിവെള്ളമത്തെിക്കണമെന്ന ആവശ്യം നടപ്പായില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളെ കണ്ടത്തെി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, കുടിവെള്ള ക്ഷാമമുള്ള പ്രദേശം കണ്ടത്തെിയിട്ടും പ്രദേശത്ത് ലോറിയില്‍ വെള്ളം വിതരണം ചെയ്യാന്‍ നടപടി ഉണ്ടായിട്ടില്ല. വെള്ളാന്തറ, തെലുങ്കുതറ, കിഴക്കുപാവടി, വടക്കുപാവടി, തെക്കുപാവടി, മണലിപാടം, താടനാറ, ആനമാറി, നടുപതിപാറ, കൊട്ടപ്പള്ളം, ചാത്തന്‍പാറ എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. പ്രദേശത്ത് മീങ്കരയില്‍നിന്നുള്ള വെള്ളം എത്തുന്നുണ്ടെങ്കിലും കുടിക്കാന്‍ സാധിക്കുന്നില്ല. നിറവ്യത്യാസവും ദുര്‍ഗന്ധവും വമിക്കുന്നതാണ് കാരണം. മീങ്കര കുടിവെള്ളവിതരണം ദിനംപ്രതി രണ്ടുമണിക്കൂറാക്കി ചുരുക്കിയതും പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.