ഒറ്റപ്പാലം: വീതികുറഞ്ഞ നഗരപാതയില്‍ അനുദിനം പെരുകുന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് ഒറ്റപ്പാലത്തിന്‍െറ ശാപമാകുന്നു. കുരുക്കിലകപ്പെടുന്ന വാഹനയാത്രികരും കുരുക്കഴിക്കാന്‍ പെടാപാടുപെടുന്ന പൊലീസുകാരും നിത്യകാഴ്ചയാണ്. പാലക്കാട് സംസ്ഥാനപാത യാഥാര്‍ഥ്യമാവുകയും പാലക്കാട്-തൃശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മായന്നൂര്‍ പാലം തുറന്നുകൊടുക്കുകയും ചെയ്തതുമുതല്‍ ഒറ്റപ്പാലം വഴിയുള്ള വാഹന പ്രവാഹം പലമടങ്ങാണ് വര്‍ധിച്ചത്. ലോക ബാങ്കിന്‍െറ ധനസഹായത്തോടെ നിര്‍മിച്ച ഹൈവേയുടെ നിശ്ചിത വീതി ഒറ്റപ്പാലം നഗരത്തില്‍ ഇല്ലാതെ പോയതാണ് ദുരിതം പരിഹരിക്കാന്‍ നിര്‍വാഹമില്ലാതായത്. സംസ്ഥാനപാതയുടെ നിര്‍മാണ ശേഷവും നഗരപാത ഇടുങ്ങിയ നിലയില്‍ തുടരുന്നത് ട്രാഫിക് പരിഷ്കാരങ്ങള്‍ നടപ്പാക്കാനാവാതെ പൊലീസിനെയും കുഴക്കുന്നു. നടപ്പാക്കിയ പരിഷ്കാരങ്ങള്‍ എല്ലാം ഒരു പകല്‍ പിന്നിടും മുമ്പെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. സ്വകാര്യ വാഹനങ്ങളുമായി നഗരത്തിലത്തെുന്നവര്‍ക്ക് എന്നും ദുരിതമാണ്. നഗരപരിധിക്കപ്പുറമിപ്പുറങ്ങളില്‍ വാഹനം പാര്‍ക്ക്ചെയ്ത് ഓട്ടോ വിളിച്ചോ കാല്‍നടയാത്രയായോ വേണം ടൗണിലത്തൊന്‍. സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിത മേഖലയാണെങ്ങും. പാര്‍ക്ക് ചെയ്ത് പോകുന്നത് പതിവാണ്. നഗരപാതയില്‍നിന്ന് തിരിഞ്ഞു സഞ്ചരിക്കേണ്ട ചെര്‍പ്പുളശ്ശേരി റോഡ് ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ് കവല, സെന്‍ഗുപ്ത റോഡ് കവാടം എന്നിവിടങ്ങളില്‍ തിരിഞ്ഞു സഞ്ചരിക്കാന്‍ കാത്തുകിടക്കുന്ന വാഹനപ്പട, മറ്റു വാഹനങ്ങളുടെ സഞ്ചാരവും തടസ്സപ്പെടുത്തുന്നു. നഗരപാതയിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ ഈസ്റ്റ് ഒറ്റപ്പാലം, പാലാട്ട് റോഡ്, സെന്‍ഗുപ്ത റോഡ് വഴി നിശ്ചയിച്ച പദ്ധതി പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു. ഓവര്‍ ബ്രിഡ്ജ് പദ്ധതി പകരം കൊണ്ടുവന്നതും ലക്ഷ്യത്തിലത്തെിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.