ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് കോങ്ങാട് പഞ്ചായത്ത് വെട്ടില്‍

കോങ്ങാട്: ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തനം ആരംഭിക്കാത്തത് കോങ്ങാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് തലവേദനയാവുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ അവസാന ഘട്ടത്തില്‍ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ച ഖരമാലിന്യ സംസ്കരണ പ്ളാന്‍റാണ് ഇനിയും പ്രവര്‍ത്തനം ആരംഭിക്കാത്തത്. മാലിന്യ സംസ്കരണ രംഗത്ത് ജില്ലയില്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയ ആദ്യത്തെ ഗ്രാമപഞ്ചായത്താണ് കോങ്ങാട്. ജൈവ മാലിന്യങ്ങളും ഖരമാലിന്യങ്ങളും വേര്‍തിരിച്ച് സംസ്കരിക്കാന്‍ പ്രത്യേക പ്ളാന്‍റ് നിര്‍മിച്ചിട്ടുണ്ട്. വേര്‍തിരിച്ചെടുക്കുന്ന ഖരമാലിന്യം പ്ളാന്‍റിനകത്ത് കത്തിക്കുന്ന രീതിയാണ് തുടര്‍ന്ന് പോകുന്നത്. ഇതുകാരണം പ്ളാന്‍റിലെ മൂന്ന് വന്‍മരങ്ങള്‍ ഉണങ്ങി നശിച്ചു. മാലിന്യം കത്തിക്കുന്ന പുക ശ്വസിച്ച് ഇതിനടുത്ത് താമസിക്കുന്നവര്‍ക്ക് ചുമ പോലുള്ള അസുഖങ്ങള്‍ പതിവായി. പൊറുതിമുട്ടിയ പരിസരവാസികള്‍ കഴിഞ്ഞ ദിവസം മാലിന്യം പ്ളാന്‍റിലത്തെിക്കുന്ന വാഹനം തടഞ്ഞിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി മാലിന്യം കത്തിക്കുന്ന് നിര്‍ത്തി. മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് കോങ്ങാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പറയുന്നത്. മാലിന്യം ശേഖരിക്കുന്നവര്‍ തന്നെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വിറ്റഴിക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.