പത്തിരിപ്പാല: സ്വകാര്യ വ്യക്തി പൊതുവഴി കൈയേറി വഴിയടച്ച് കുറ്റിയടിച്ചതോടെ ദേശീയ കായിക താരം ഉള്‍പ്പെടെയുള്ളവരുടെ വീട്ടിലേക്കത്തൊന്‍ വഴിയില്ലാതായ സംഭവം പുറത്തുവന്നതോടെ എം.ഡി. താരക്ക് പിന്തുണയുമായി എം.പിയും എം.എല്‍.എയും പഞ്ചായത്ത് ജനപ്രതിനിധികളടക്കമുള്ള സംഘം കായികതാരത്തിന്‍െറ വീട്ടിലത്തെി. കാലങ്ങളായി ഈ പ്രദേശങ്ങളിലെ താരയടക്കമുള്ള 20ഓളം കുടുംബങ്ങള്‍ പൊതുവഴിയായി ഉപയോഗിച്ച റോഡ് സ്വകാര്യ വ്യക്തി കൈയേറി കെട്ടി കുറ്റിയടിച്ചതാണ് കുടുംബാംഗങ്ങള്‍ക്ക് ദുരിതമായത്. എം.ബി. രാജേഷ് എം.പി, കെ.വി. വിജയദാസ് എം.എല്‍.എ, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹരിദാസ്, സി.പി.എം പാലക്കാട് ഏരിയാ സെക്രട്ടറി വിജയന്‍, സി.പി.എം പറളി ലോക്കല്‍ സെക്രട്ടറി എം.ടി. ജയപ്രകാശ്, പഞ്ചായത്ത് മെംബര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച ഉച്ചയോടെ പറളി അയ്യര്‍മലയിലെ കൊട്ടേക്കാട്കുന്നിലെ താരയുടെ വീട്ടിലത്തെിയത്. എം.പിയും എം.എല്‍.എയും താര, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എം.എല്‍.എയും എം.പിയും ഉടന്‍ തന്നെ ജില്ലാ കലക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രശ്നത്തില്‍ ഉടന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നടപടിക്ക് കലക്ടര്‍ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയതായി എം.പി പറഞ്ഞു. നാടിന്‍െറ അഭിമാനമായി മാറിയ എം.ഡി. താരയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം തളര്‍ത്തുകയാണ് ചിലര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഏതറ്റം വരേയും പോകാന്‍ എം.പി എന്ന നിലയില്‍ തയാറാണെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു. എം.എല്‍.എ, എം.പി ഫണ്ടുകള്‍ ഉപയോഗിച്ച് റോഡിനായും കുടിവെള്ളത്തിന് പരിഹാരം കാണാനും ഉടന്‍ നടപടി സ്വീകരിക്കുമെന്നും കെ.വി. വിജയദാസ് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.