കൊപ്പം: മുളയന്‍കാവ് മാധവ വാദ്യ വിദ്യാലയത്തിന്‍െറ 22ാം വാര്‍ഷികത്തോടനുബന്ധിച്ച് വാദ്യ വിദ്യാര്‍ഥികളുടെ വാദ്യ അരങ്ങേറ്റവും മതമൈത്രി മേളവും 23ന് അരങ്ങേറും. വിജയദശമി ദിനത്തില്‍ മുളയന്‍കാവ് സുബ്രഹ്മണ്യന്‍ കോവിലാണ് ഇളമുറക്കാരുടെ കലാകേളിക്ക് വേദിയാവുക. നൈന ഫെബിന്‍, ഗീതു, മേബി സ്റ്റാന്‍ലി എന്നിവരാണ് ചെണ്ടയില്‍ നാദവിന്യാസം തീര്‍ക്കുന്നത്. 23 പേര്‍ പഞ്ചാരിമേളവും 23 പേര്‍ തായമ്പകയും കൊട്ടിയാണ് അരങ്ങേറ്റം കുറിക്കുക. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രമണി മോഹനന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എം.എം. വിനോദ്കുമാര്‍ സമ്മാനം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.