ആലത്തൂര്‍: താലൂക്ക് ഓഫിസ് കോമ്പൗണ്ടിനടുത്ത് ബസ് സ്റ്റോപ്പില്‍ തണല്‍ വിരിച്ചുനില്‍ക്കുന്ന വലിയ വാകമരം മുറിച്ചു നീക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധം. ഒരു നൂറ്റാണ്ട് പിന്നിട്ട താലൂക്ക് ഓഫിസില്‍ വരുന്നവര്‍ക്ക് അര നൂറ്റാണ്ടിലധികം തണലേകിയ മരമാണ്. ശിഖരങ്ങള്‍ ഉണങ്ങി വീഴുന്നുവെന്ന കാരണം പറഞ്ഞാണ് മുറിക്കാന്‍ പോകുന്നത്. മരത്തില്‍ ഒട്ടിച്ചിരിക്കുന്ന പരസ്യം കണ്ടപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. പരസ്യം ശ്രദ്ധയില്‍പെട്ടതോടെ തണല്‍വൃക്ഷം മുറിക്കരുതെന്നും കെട്ടിടങ്ങള്‍ക്കും മറ്റും അപകടകരമായ വിധം ബലക്ഷയം വന്ന ശിഖരങ്ങള്‍ നീക്കം ചെയ്ത് വൃക്ഷം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തത്തെി. ഒക്ടോബര്‍ 22നും 25നുമിടയില്‍ മരം മുറിക്കുമെന്നും മരത്തിന് താഴെ വാഹനങ്ങള്‍ നിര്‍ത്തരുതെന്നും കാണിച്ച് താലൂക്ക് തഹസില്‍ദാറാണ് പരസ്യം പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.