അങ്ങാടിപ്പുറം യശോദ മാധവനെ ആദരിച്ചു

പാലക്കാട്: സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയില്‍ നടത്തിയ ഇടപെടലുകളും സംഭാവനകളും പരിഗണിച്ച് അങ്ങാടിപ്പുറം യശോദ മാധവനെ ഓയിസ്ക ഇന്‍റര്‍നാഷനല്‍ വിമന്‍സ് ചാപ്റ്റര്‍ ആദരിച്ചു. കോയമ്പത്തൂരിലെ മകന്‍െറ വസതിയില്‍ വെച്ചാണ് ആദരിച്ചത്. 1967ല്‍ ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തുന്നതിന് യശോദ മാധവന്‍ നേതൃത്വം നല്‍കി മൂന്ന് തവണ അറസ്റ്റ് വരിച്ചു. കൊപ്പത്ത് വയോജനങ്ങള്‍ക്കായി അഭയം എന്ന പേരില്‍ പോളിക്ളിനിക്കും ആണ്‍കുട്ടികള്‍ക്കുവേണ്ടി ഗോകുലം ബാലസദന്‍ എന്ന പേരില്‍ അനാഥാലയവും തുടങ്ങുന്നതിന് ഇവര്‍ നേതൃത്വം വഹിച്ചു. 92 വയസ്സുള്ള യശോദ മാധവന്‍ സോഷ്യല്‍ മീഡിയകളിലെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഓയിസ്ക വൈസ് പ്രസിഡന്‍റ് ഡോ. പാര്‍വതി വാര്യര്‍ പൊന്നാടയണിയിച്ചു. ചാപ്റ്റര്‍ പ്രസിഡന്‍റ് ജോതി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. പ്രിയാദേവി, സ്വര്‍ണം ദേവദാസ്, വി. കല്യാണിക്കുട്ടി, സിന്ധു ഹരികുമാര്‍, യശോദാമ്മയുടെ മക്കളായ സി.കെ. അരവിന്ദന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.