ചെര്‍പ്പുളശ്ശേരി: തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയില്‍ തകര്‍ന്ന നെല്ലായ തോട്ടുപാലത്തിന് സമീപം നിര്‍മിച്ച താല്‍ക്കാലിക റോഡ് തകര്‍ന്നു. വശങ്ങള്‍ ഒലിച്ചുപോയതിനാല്‍ ഈ റൂട്ടിലുള്ള വാഹന ഗതാഗതം ചൊവ്വാഴ്ച പൂര്‍ണമായും തടസ്സപ്പെട്ടു. വലിയ ബസുകള്‍ പട്ടാമ്പി, ഷൊര്‍ണൂര്‍, കൊപ്പം ഭാഗങ്ങളില്‍നിന്നുള്ള കൃഷ്ണപ്പടിയിലും ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ നെല്ലായ പള്ളിപ്പടിയിലും യാത്ര അവസാനിപ്പിച്ചു. സര്‍വിസുകള്‍ പലതും നിര്‍ത്തിവെച്ചു. ഗതാഗത പ്രതിസന്ധി യാത്രക്കാരേയും വിദ്യാര്‍ഥികളേയും വലച്ചു. രാവിലെ മുതല്‍ പൊതുമരാമത്ത് വകുപ്പി ന്‍െറ നേതൃത്വത്തില്‍ റോഡിന്‍െറ ഇരുവശവും ബലപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചു. വൈകീട്ട് ഏഴ് മണിയോടെ ഗതാഗതം പുന$സ്ഥാപിച്ചു. പാലം തകര്‍ന്നിട്ട് മാസങ്ങളായിട്ടും പണി തുടങ്ങാത്തതില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ഒരു കോടി രൂപയുടെ ടെന്‍ഡര്‍ പണികള്‍ പൂര്‍ത്തിയാക്കിയതായും പട്ടാമ്പിക്കാരനായ കരാറുകാരനും സര്‍ക്കാറും തമ്മിലുള്ള മാനദണ്ഡ കരാര്‍ മാത്രമേ പൂര്‍ത്തിയാക്കാനുള്ളുവെന്നും അതിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി വേണമെന്നും കെ.എസ്. സലീഖ എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.