ഒറ്റപ്പാലം: ഒറ്റപ്പാലത്തെ കിന്‍ഫ്ര വ്യവസായ പാര്‍ക്ക് നിര്‍മാണം ലക്ഷ്യത്തോടടുക്കുന്നു. ഒറ്റപ്പാലം നഗരസഭയിലും ലക്കിടി പേരൂര്‍ പഞ്ചായത്തിലുമായി ലക്കിടി കൂട്ടുപാതയ്ക്ക് സമീപത്തെ 82.05 ഏക്കറിലാണ് പാര്‍ക്ക് നിര്‍മാണം. സബ്സ്റ്റേഷനില്‍ നിന്ന് പാര്‍ക്കിലേക്ക് വൈദ്യുതി എത്തിക്കാനുള്ള 110 കെ.വി ലൈന്‍ വലിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. കണക്ഷന് വേണ്ടി കെ.എസ്.ഇ.ബിയില്‍ ഒന്നരക്കോടി കെട്ടിവെക്കുകയും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കലും നടന്നിട്ടുണ്ട്. 3.7 കോടിയുടെ കിന്‍ഫ്ര ഓഫിസിന്‍െറ ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി മാസങ്ങളായി. 60 കോടി ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് മുക്കാലും പിന്നിട്ടു കഴിഞ്ഞു. സംസ്ഥാനത്തെ കിന്‍ഫ്ര പാര്‍ക്കുകളില്‍ മുന്നിട്ടു നില്‍ക്കുന്ന ജല സംഭരണ സംവിധാനങ്ങളാണ് ഒറ്റപ്പാലത്ത് ഒരുക്കുന്നത്. 45 ലക്ഷം രൂപ ചെലവില്‍ മൂന്ന് ജല സംഭരണികള്‍ പൂര്‍ത്തിയായി. ഇതില്‍ നിന്ന് പാര്‍ക്കിലെ മുഴുവന്‍ ഭാഗത്തേക്കും വെള്ളമത്തെിക്കാനുള്ള പൈപ്പിടല്‍ പുരോഗമിക്കുന്നു. വ്യവസായ സംരംഭകര്‍ക്ക് ഉപയോഗിക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. 14.5 കോടി രൂപ ചെലവിട്ട് ഒന്നേകാല്‍ ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള നാലു നില കെട്ടിടമാണ് ഇവിടെയുള്ളത്. പാര്‍ക്കിനകത്തെ റോഡ്, അഴുക്കുചാല്‍ എന്നിവ യാഥാര്‍ഥ്യമാക്കി. 14.95 കോടിയാണ് ഇതിനായി ചെലവിട്ടത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിഫന്‍സ് പാര്‍ക്കും ഇതിലാണ് ഉയരുക. ഇതിനായുള്ള സര്‍വേ നടന്നു വരുന്നു. കിന്‍ഫ്ര പാര്‍ക്കിന്‍െറ പകുതിയിലേറെ സ്ഥലം പ്രതിരോധ പാര്‍ക്കിനായി ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.