കല്ലടിക്കോട്: ശോച്യാവസ്ഥയിലായ ശിരുവാണി കനാല്‍ പാലത്തില്‍ അപകടം പതിയിരിക്കുന്നു. പാലക്കാട്-കോഴിക്കോട് 213 ദേശീയപാതയില്‍ എടക്കുര്‍ശ്ശിക്കടുത്താണ് ശിരുവാണി ജങ്ഷനിലെ പ്രധാന കനാല്‍ പാലം അറ്റകുറ്റപ്പണി നടത്താത്തതാണ് ശോച്യാവസ്ഥക്ക് കാരണം. വീതികുറഞ്ഞ പാലമാണിത്. ഇരുദിശകളില്‍നിന്ന് വലിയ വാഹനങ്ങള്‍ വന്നാല്‍ ഗതാഗതം തടസ്സപ്പെടും. പാലത്തിന്‍െറ ബലപരിശോധന ഉറപ്പ് വരുത്തണമെന്ന ആവശ്യവും അധികൃതര്‍ അവഗണിച്ചമട്ടാണ്. അഞ്ചടി മാത്രം ഉയരത്തിലുള്ള പാര്‍ശ്വഭിത്തിയും കൈവരികളും ഉയര്‍ത്തി നിര്‍മിക്കണമെന്നും പാലം വീതികൂട്ടി നവീകരിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.