റോഡ് നന്നാക്കിയില്ല : നീലാഞ്ചേരിക്കുന്നിലെ 25 കുടുംബങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന്

പത്തിരിപ്പാല: റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് മണ്ണൂര്‍ പഞ്ചായത്തിലെ കിഴക്കുംപുറം നീലാഞ്ചേരിക്കുന്നിലെ കുടുംബങ്ങള്‍ ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. പ്രധാന റോഡില്‍നിന്ന് അര കിലോമീറ്റര്‍ ദൂരം പഞ്ചായത്ത് റോഡിലൂടെ സഞ്ചരിച്ചാല്‍ നീലാഞ്ചേരിക്കുന്ന് പാറയിലത്തെും. നൂറ് മീറ്റര്‍ ദൂരം ദൈര്‍ഘ്യമുള്ള പാറ താണ്ടിവേണം പിന്നീട് മറുഭാഗത്തത്തൊന്‍. പാറവരെ മാത്രമേ വാഹനങ്ങള്‍ എത്തുകയുള്ളൂ. പാറ താണ്ടി മറുഭാഗത്തത്തെിയ നിരവധി വീട്ടുക്കാരുടെ പാറക്ക് താഴ്ഭാഗത്തെ കുടുംബാംഗങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാവുന്ന റോഡ് നന്നാക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. കാലങ്ങളായി ഇക്കാര്യം ഗ്രാമസഭയിലും ബന്ധപ്പെട്ടവരെയും അറിയിച്ചെങ്കിലും പരിഹാരമായില്ല. നിലവില്‍ രോഗികളെ പാറയിലൂടെ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയാണ്. പാറയിലൂടെ കാര്‍ഷികയന്ത്രങ്ങള്‍ പോലും ഇറക്കാന്‍ കഴിയാത്തതിനാല്‍ താണിക്കുറുശ്ശി പാടശേഖരത്തിലെ പല കര്‍ഷകരും നെല്‍വയല്‍ തരിശിട്ടിരിക്കുകയാണ്. ചില കര്‍ഷകര്‍ കൃഷി പാട്ടത്തിന് നല്‍കിയിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കൊയ്തെടുത്ത നെല്ലുകള്‍ ചുമന്ന് പാറ കയറി എത്തിക്കേണ്ട അവസ്ഥയാണ്. സമീപത്ത് പൊതുകിണറുണ്ടെങ്കിലും വികലാംഗരായ ചില കുടുംബങ്ങള്‍ക്ക് വെള്ളമെടുത്ത് തലച്ചുമടായി എത്തിക്കാന്‍ പ്രയാസമാണ്. കാലങ്ങളായുള്ള ആവശ്യം നിറവേറ്റാത്തതിനാലാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന മുന്നറിയുപ്പുമായി കുടുംബങ്ങള്‍ രംഗത്ത് വന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.