ഒറ്റപ്പാലം: കോളജ് അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ചാ ശ്രമത്തിനിടെ പിടിയിലായ ബംഗാളി യുവാവിനെ രണ്ട് വര്‍ഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചു. പശ്ചിമ ബംഗാള്‍ ബര്‍ദാന്‍ സ്വദേശി ഗിരിധര്‍ മാജിക്കാണ് (25) ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രിയ ശിക്ഷ വിധിച്ചത്. പാലപ്പുറം എന്‍.എസ്.എസ് കോളജിലെ അധ്യാപിക പ്രിയദര്‍ശിനിയുടെ വീട്ടില്‍ 2014 ആഗസ്റ്റ് 14നാണ് സംഭവം. അതിക്രമിച്ചു വീട്ടില്‍ കയറിയ യുവാവ് ഭീഷണിപ്പെടുത്തി താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും ശ്രമം വിഫലമായി പിടിയിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.