ആറുമാസം മുമ്പ് നിര്‍മിച്ച റോഡിന്‍െറ ശിലാഫലകം സ്ഥാപിക്കല്‍ നാട്ടുകാര്‍ തടഞ്ഞു

ആനക്കര: ആറുമാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡില്‍ ശിലാഫലകം സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. കപ്പൂര്‍ പഞ്ചായത്തിലെ വെള്ളാളൂര്‍ എ.ജെ.ബി സ്കൂളിന് സമീപത്തെ കരുവാരക്കുന്ന്-വെള്ളാളൂര്‍ റോഡിന്‍െറ ശിലാഫലകം സ്ഥാപിക്കലാണ് വിവാദമായത്. കരാറുകാര്‍ എത്തി പ്രവൃത്തി ആരംഭിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ശിലാഫലകം സ്ഥാപിക്കുന്നതെന്നും ചട്ടലംഘനമാണിതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഫലകം സ്ഥാപിക്കാനുള്ള ഭിത്തി നിര്‍മാണം പൂര്‍ത്തിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.