നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു

നെല്ലിയാമ്പതി: വിവിധ ട്രേഡ് യൂനിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്ക് തോട്ടം മേഖലയെ സ്തംഭിപ്പിച്ചു. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, യു.ടി.യു.സി, കെ.ടി.യു.സി, എച്ച്.എം.എസ് തുടങ്ങിയ യൂനിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സീതാര്‍കുണ്ട്, പുലയമ്പാറ, കൂനമ്പാലം എന്നിവിടങ്ങളിലാണ് പണിമുടക്കിയ തൊഴിലാളികള്‍ കേന്ദ്രീകരിച്ചത്. സീതാര്‍കുണ്ട് പോബ്സണ്‍ എസ്റ്റേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം തൊഴിലാളികള്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചിരുന്നു. 400 ഓളം തൊഴിലാളികള്‍ പ്രകടനവും നടത്തി. പുലയമ്പാറ ചന്ദ്രാമല എസ്റ്റേറ്റ് പടിക്കല്‍ ഊത്തുക്കുഴി, കൊട്ടയങ്ങോട് എന്നിവിടങ്ങളില്‍ നിന്ന് ജാഥയായത്തെിയ തൊഴിലാളികള്‍ എസ്റ്റേറ്റിന് മുന്നില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തി വരുന്നത്. കൂനമ്പാലം മണലാരു എസ്റ്റേറ്റിന് മുന്നില്‍ തൊഴിലാളികള്‍ പ്രകടനവും കുത്തിയിരുപ്പ് സമരവും നടത്തിവരുന്നു. വിവിധ സ്ഥലങ്ങളിലെ പ്രകടനത്തില്‍ ബംഗളൂരുവില്‍ നിന്നത്തെിയ താല്‍ക്കാലിക തൊഴിലാളികളും പങ്കെടുത്തിരുന്നു. വി. ചെന്താമരാക്ഷന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കെ. ചന്ദ്രന്‍ എന്നിവര്‍ സമരം ചെയ്യുന്ന തൊഴിലാളികളെ കണ്ട് പിന്തുണ അറിയിച്ചു. വേതന വര്‍ധനയും ബോണസ് വര്‍ധനവും സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഒക്ടോബര്‍ അഞ്ച് വരെ പണിമുടക്ക് നീളുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.