റിലയന്‍സ് കേബ്ള്‍ സ്ഥാപിച്ചതിലെ ക്രമക്കേട്: വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പാലക്കാട്: നഗരത്തില്‍ റിലയന്‍സിന്‍െറ കേബ്ള്‍ സ്ഥാപിച്ചതില്‍ അരങ്ങേറിയ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ പാലക്കാട് ഡിവൈ.എസ്.പി എം. സുകുമാരന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്‍റ് എം. പോളിന് റിപ്പോര്‍ട്ട് നല്‍കി. തിങ്കളാഴ്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പാലക്കാട് നഗരസഭയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടത്തെിയിരുന്നു. നഗരസഭാ പരിധിയില്‍ റോഡ് മുറിച്ച് 41 സ്ഥലങ്ങളില്‍ റിലയന്‍സ് കേബ്ള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടില്ളെന്ന് വിജിലന്‍സ് കണ്ടത്തെി. മിനുട്സ് ബുക്കിലോ അജണ്ട ലിസ്റ്റിലോ ഇതുസംബന്ധിച്ച് പരാമര്‍ശമില്ല. സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വിശദ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഡിവൈ.എസ്.പി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റോഡ് വെട്ടിപ്പൊളിച്ച് കേബ്ള്‍ സ്ഥാപിക്കുന്ന ഓപണ്‍ ട്രഞ്ച് സംവിധാനം നടപ്പാക്കാനാണ് റിലയന്‍സ് നേരത്തേ നഗരസഭയില്‍ അപേക്ഷ നല്‍കിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭ എന്‍ജിനീയറിങ് വിഭാഗം 1.73 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി. എന്നാല്‍, ഈ അപേക്ഷയില്‍ നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തില്ല. ഇതിന്‍െറ തുടര്‍ച്ചയായി റോഡില്‍ 100 മീറ്റര്‍ കുഴിയെടുത്ത് കേബ്ള്‍ സ്ഥാപിക്കുന്ന ഹൊറിസോണ്ടല്‍ ഡയറക്ഷന്‍ ഡ്രില്ലിങ് സംവിധാനം നടപ്പാക്കാന്‍ വീണ്ടും റിലയന്‍സ് അപേക്ഷിച്ചു. ഈ അപേക്ഷ സ്വീകരിച്ചുകൊണ്ട് നഗരസഭ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടെങ്കിലും കൗണ്‍സിലിന്‍െറ അംഗീകാരം തേടിയില്ളെന്നും വിജിലന്‍സ് കണ്ടത്തെി. എം. അബ്ദുല്‍ ഖുദ്ദൂസ് ചെയര്‍മാനായിരിക്കെ 2014 ഫെബ്രുവരിയിലാണ് കരാര്‍ നല്‍കിയത്. 90 ദിവസംകൊണ്ട് കേബ്ള്‍ സ്ഥാപിക്കുമെന്ന് നിബന്ധന വെച്ചിരുന്നെങ്കിലും നിശ്ചിത കാലവധി കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കിയില്ളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.