വടക്കഞ്ചേരി: ശ്രീ കുറുമ്പ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് നടത്തുന്ന 18ാമത് സ്ത്രീധനരഹിത സമൂഹ വിവാഹത്തില്‍ 22 യുവതികള്‍ സുമംഗലികളായി. ബുധനാഴ്ച രാവിലെ മൂലങ്കോട് ശ്രീ കുറുമ്പ കല്യാണമണ്ഡപത്തില്‍ രാവിലെ 9.30ന് ട്രസ്റ്റ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍, എം. ചന്ദ്രന്‍ എം.എല്‍.എ, മുന്‍ എം.പി കെ.ഇ. ഇസ്മായില്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ദീപം തെളിയിച്ചു. പി.എന്‍.സി. മേനോന്‍െറ ഭാര്യ ശോഭാ മേനോന്‍, രവി മേനോന്‍, രേവതി, ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ വധൂവരന്മാര്‍ക്ക് താലിയും മാലയും നല്‍കി. 2003 മുതല്‍ ആരംഭിച്ച സമൂഹ വിവാഹത്തില്‍ ഇതുവരെ 490 പേര്‍ മംഗല്യവതികളായി. വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളില്‍ നിര്‍ധനരായ കുടുംബങ്ങളിലുള്ള യുവതികളെയാണ് സമൂഹ വിവാഹത്തിന് തെരഞ്ഞെടുക്കുക. വിവാഹ ചെലവും നാലര പവന്‍െറ സ്വര്‍ണാഭരണങ്ങളും അത്യാവശ്യ പാത്രങ്ങളും വസ്ത്രങ്ങളും 50 പേര്‍ക്ക് സദ്യയുമാണ് ഓരോരുത്തര്‍ക്കും ട്രസ്റ്റ് വക നല്‍കുന്നത്. വിവാഹ ചടങ്ങില്‍ എം. ചന്ദ്രന്‍ എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, മുന്‍ മന്ത്രി വി.സി. കബീര്‍, മുന്‍ എം.പി കെ.ഇ. ഇസ്മായില്‍, മുന്‍ എം.എല്‍.എമാരായ സി.ടി. കൃഷ്ണന്‍, ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, മാത്യു സ്റ്റീഫന്‍, കായികതാരം പി.ടി. ഉഷ, ഭര്‍ത്താവ് വി. ശ്രീനിവാസന്‍, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അനിത പോള്‍സണ്‍, വൈസ് പ്രസിഡന്‍റ് കെ. കുമാരന്‍, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് കവിതാ മാധവന്‍, വൈസ് പ്രസിഡന്‍റ് പി.എം. കലാധരന്‍, യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് പ്രസിഡന്‍റ് പാളയം പ്രദീപ്, ട്രസ്റ്റ് ഡയറക്ടര്‍മാരായ കേണല്‍ വി.കെ. ബാലന്‍, എ.ആര്‍. കുട്ടി, ടി.എന്‍. ദേവന്‍, പി.എന്‍. ഹരിദാസ്, കെ.ഇ. ഹനീഫ, എം.പി. സേതുമാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.