നാടന്‍ വിളകളുടെ സംഭരണത്തിന് സര്‍ക്കാര്‍ സംവിധാനമില്ല

കോങ്ങാട്: നാടന്‍ കാര്‍ഷിക വിളകള്‍ക്ക് സംഭരണവില നിശ്ചയിക്കാത്തത് കര്‍ഷകര്‍ക്ക് വിനയാകുന്നു. ഇടനിലക്കാര്‍ വന്‍ തുക കമീഷനായി തട്ടുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നുണ്ട്. നാടന്‍ വാഴക്ക, ഏത്തക്കായ, കൂര്‍ക്ക, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ചേമ്പ്, ചേന, വെണ്ട, പയര്‍, വഴുതിന എന്നിങ്ങനെയുള്ള നാടന്‍ ഭക്ഷ്യവിളകള്‍ക്ക് പൊതു വിപണിയില്‍ ഉയര്‍ന്ന വിലയാണെങ്കിലും ഇത്തരം ഉല്‍പന്നങ്ങള്‍ കൃഷി ഇറക്കാന്‍ അധ്വാനം ചെയ്യുന്ന കര്‍ഷകര്‍ക്ക് പലപ്പോഴും തുച്ഛമായ വിലയാണ് ലഭിക്കുന്നത്. സ്വാശ്രയ കര്‍ഷക സംഘങ്ങള്‍ ഇത്തരത്തിലുള്ള ഉല്‍പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് വാങ്ങി മൊത്ത വ്യാപാരികള്‍ക്ക് വിറ്റഴിക്കുന്ന രീതി വ്യാപകമാക്കണം. നിലവിലുള്ള സ്വാശ്രയ കര്‍ഷക സമിതികളില്‍ മിക്കതും ഫലപ്രദമല്ലാത്തതിനാല്‍ അര്‍ഹമായ വില ലഭിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ വിരലിലെണ്ണാവുന്ന കര്‍ഷകര്‍ ഒന്നിച്ച് വാഹനങ്ങള്‍ വാടകക്കെടുത്ത് മാര്‍ക്കറ്റിലത്തെിച്ച് വില്‍പന നടത്തുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്. കൂര്‍ക്ക, നാടന്‍കിഴങ്ങ്, ചേമ്പ് തുടങ്ങിയ ഇനങ്ങള്‍ക്ക് പൊതുവിപണിയില്‍ കിലോഗ്രാമിന് 40 രൂപ മുതല്‍ 60 രൂപ വരെ നല്‍കേണ്ടി വരുമ്പോള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന കര്‍ഷകര്‍ക്ക് ഇവ ഓരോന്നിനും കിലോഗ്രാമിന് 20 രൂപ മുതല്‍ കുറഞ്ഞ തുകയാണ് ലഭിക്കുന്നത്. കൂര്‍ക്ക പോലുള്ള ഭക്ഷ്യവിളകള്‍ സംഭരിച്ച് വിറ്റഴിക്കുന്നതിന് പൊതുവായ സംഭരണ കേന്ദ്രങ്ങള്‍ തുറക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ഏജന്‍സി ആരംഭിക്കണമെന്ന ആവശ്യം കടലാസിലൊതുങ്ങിയ മട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.