കണയത്ത് ടിപ്പര്‍ലോറി ഓട്ടോയിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു

ഷൊര്‍ണൂര്‍: കണയം കല്ലുരുട്ടി കയറ്റത്തില്‍ നിയന്ത്രണം പോയ ടിപ്പര്‍ലോറി പിറകിലുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നെടിയേടത്ത് കുഞ്ഞുമുഹമ്മദ് (33), നെടിയേടത്ത് അലി (35), തെച്ചിക്കാട്ടില്‍ സന്തോഷ് (32), ടിപ്പര്‍ലോറി ഡ്രൈവര്‍ കുഞ്ഞുകുറുശ്ശി മണമുള്ളി സൈനുദ്ദീന്‍ (33) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരും വല്ലപ്പുഴ കുറുവട്ടൂര്‍ സ്വദേശികളാണ്. ബുധനാഴ്ച വൈകീട്ട് 5.50ഓടെയാണ് അപകടം. വല്ലപ്പുഴ ഭാഗത്തുനിന്ന് കരിങ്കല്ലുമായി വന്ന ലോറി കല്ലുരുട്ടി കയറ്റത്തില്‍ എത്തിയപ്പോള്‍ ഷൊര്‍ണൂര്‍ ഭാഗത്തുനിന്നും കണയത്തേക്കുള്ള ബസ് ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കടന്നുപോകാനാകാതെ നിര്‍ത്തിയ ലോറി നിയന്ത്രണം വിട്ട് പിറകിലേക്ക് ഇറങ്ങാന്‍ തുടങ്ങി. ഇത് കണ്ട ഓട്ടോറിക്ഷക്കാര്‍ പിറകിലേക്ക് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ടിപ്പര്‍ ഇടിക്കുമെന്നായപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വളച്ചൊട്ടിയില്‍ മുസ്തഫയും നെടിയേടത്ത് അലിയും പുറത്തേക്ക് ചാടി. അപ്പോഴേക്കും ഓട്ടോയിലിടിച്ച ടിപ്പര്‍ ലോറിയും ഓട്ടോയും താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. ഓട്ടോക്കുള്ളില്‍പെട്ട കുഞ്ഞുമുഹമ്മദിനും സന്തോഷിനും തലക്ക് പരിക്കുണ്ട്. ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് മുതുകിനാണ് പരിക്ക്. കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തിവരികയാണ്. അപകടം നടന്നയുടനെ സ്ഥലത്തത്തെിയ പരിസരവാസികള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വൈകാതെ സ്ഥലത്തത്തെിയ ഷൊര്‍ണൂര്‍ പൊലീസും അഗ്നിശമന സേനയും പങ്കാളികളായി. പരിക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങള്‍ മുകളിലത്തെിക്കാന്‍ ക്രെയിന്‍ കൊണ്ടുവന്നാലാണ് സാധ്യമാവുക. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.