തത്തമംഗലത്ത് വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് വിതരണം വൈകുന്നു

പാലക്കാട്: മൂന്നുവര്‍ഷം കഴിഞ്ഞിട്ടും തത്തമംഗലം പാടശേഖര സമിതിയിലെ 314 കര്‍ഷകര്‍ക്ക് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് വരള്‍ച്ചാ ധനസഹായം ലഭിച്ചില്ല. 2012-13 വര്‍ഷം ജില്ലയിലുണ്ടായ വരള്‍ച്ചയില്‍ രണ്ടാംവിള പൂര്‍ണമായി ഉണങ്ങി നശിച്ചിരുന്നു. കേന്ദ്ര കൃഷി വകുപ്പ് ഉദ്യോഗസ്ഥ സംഘം ജില്ലയില്‍ പരിശോധന നടത്തിയതില്‍ തത്തമംഗലം കൃഷി ഭവന്‍ പരിധിയിലെ പാടശേഖരസമിതികളെയും ഉള്‍പ്പെടുത്തിയിരുന്നു. 314 കര്‍ഷകര്‍ക്ക് 21,13,041 രൂപ ധനസഹായം അനുവദിച്ച് കൃഷി വകുപ്പ് ഉത്തരവും ഇറക്കി. ചിറ്റൂര്‍ താലൂക്കിലെ മറ്റ് കൃഷി ഭവനുകളിലെ കര്‍ഷകര്‍ക്കെല്ലാം ധനസഹായം നല്‍കിയിട്ടുണ്ട്. തത്തമംഗലം കൃഷി ഭവനിലെ കര്‍ഷകര്‍ ഇതുസംബന്ധിച്ച് കൃഷി മന്ത്രിക്ക് പരാതി നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും കൃഷി ഉദ്യോഗസ്ഥര്‍ തുക നല്‍കാന്‍ തയാറായിട്ടില്ല. കാര്‍ഷിക ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്യാന്‍ തയാറാവാത്ത കൃഷി ഉദ്യോഗസ്ഥരുടെ നടപടിയില്‍ കൃഷിഭവന്‍ പരിധിയിലെ 18 പാടശേഖര സമിതികളുടെ യോഗം പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.