മുതലമട: കേരളത്തിന്‍െറ മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ മാവുകള്‍ പൂത്തുതുടങ്ങിയത് കര്‍ഷകര്‍ക്ക് പ്രതീക്ഷയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാവിന്‍തോട്ടങ്ങള്‍ ഉള്ള മേഖലയാണ് മുതലമട. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ മാവ് പൂത്തത് വൈകിയാണെങ്കിലും പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഇതോടെ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ മുതലമടയിലത്തെി കച്ചവടം ഉറപ്പിക്കാനുള്ള നടപടി ആരംഭിച്ചു. 5500 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന മുതലമട മേഖലയിലെ മാവിന്‍തോട്ടങ്ങളില്‍ മഴ കുറഞ്ഞാലും മഞ്ഞുകൂടിയാലും പൂവിട്ട മാവുകള്‍ക്ക് ഭീഷണിയാകുമെന്നതിനാല്‍ കരുതലോടെയാണ് കര്‍ഷകരുടെ പരിപാലനം. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് മാവുകര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷിവകുപ്പിന്‍െറയും ഉദ്യോഗസ്ഥരുടെയും സാങ്കേതിക പരിശീലനങ്ങളും നിര്‍ദേശങ്ങളും മുതലമടയില്‍ ഉണ്ടാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മുതലമട, പട്ടഞ്ചേരി, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളില്‍ 2500ലധികം മാവുകര്‍ഷകരും പാട്ടക്കര്‍ഷകരുമാണുള്ളത്. ആഗോളതലത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും മുതലമട മാങ്ങ വിപണികളിലത്തെുന്നതിനാല്‍ രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കാതെ മാങ്ങ ഉല്‍പാദിപ്പിക്കുന്ന കര്‍ഷകരും മുതലമടയില്‍ വര്‍ധിച്ചുവരുകയാണ്. ഏക്കറിന് 70,000 മുതല്‍ ഒന്നര ലക്ഷം രൂപവരെ പാട്ടത്തുക നല്‍കി മാവിന്‍തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന പാട്ടക്കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്‍െറ സാങ്കേതിക സഹായം അതത് സമയത്ത് നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.