അതിര്‍ത്തി പ്രദേശത്തെ തെങ്ങിന്‍തോപ്പുകളില്‍ വന്യജീവികള്‍ക്ക് മരണക്കെണി

പാലക്കാട്: അതിര്‍ത്തി പ്രദേശത്തെ തെങ്ങിന്‍തോപ്പുകളില്‍ ഇരുമ്പുകെണി സ്ഥാപിച്ച് വന്യജീവികളെ പിടികൂടുന്നത് വ്യാപകം. കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ ആര്‍.വി.പി, പുതൂര്‍, ഗോപാലപുരം, രാമര്‍പണ്ണ, ഗോവിന്ദപുരം, തെന്‍മലയോര പ്രദേശങ്ങളിലെ മാന്തോട്ടങ്ങള്‍ എന്നിവിടങ്ങളിലാണ് കെണികള്‍ സ്ഥാപിച്ചത്. കാട്ടുപന്നി, കൂരമാന്‍, ഉടുമ്പ്, മുള്ളന്‍പന്നി തുടങ്ങിയ വന്യജീവികളെയും കാട്ടുകോഴി, മയില്‍ എന്നിവയെയും പിടികൂടാനാണ് കെണി സ്ഥാപിച്ചത്. മൃഗങ്ങളുടെ സഞ്ചാരപഥം നോക്കി രാത്രി കൂടുകള്‍ സ്ഥാപിച്ച് പുലര്‍ച്ചെ എടുത്തുമാറ്റുകയാണ് പതിവ്. കെണിയില്‍ കുടുങ്ങിയ ജീവികളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കുന്ന സംഘങ്ങളും അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തെന്മലയോരത്തെ മാവിന്‍തോട്ടങ്ങളില്‍ കെണി വെച്ച് മാനുകളെയും വേട്ടയാടുന്നുണ്ട്. കാട്ടില്‍ നിന്ന് തീറ്റ തേടിയത്തെുന്ന മൃഗങ്ങളെ ഓടിച്ച് കെണിയില്‍ അകപ്പെടുത്തുന്നുമുണ്ട്. മയിലെണ്ണ, പീലികള്‍ എന്നിവയുടെ വില്‍പനയും തെരുവുകളില്‍ പതിവാണ്. വന്യജീവി വകുപ്പ് നടപടിയെടുക്കുന്നില്ളെന്ന പരാതി വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.