പട്ടാമ്പി: നഗരസഭയായി ഉയര്‍ത്തപ്പെട്ട പട്ടാമ്പിയുടെ ആദ്യ ഭരണം കൈയിലത്തെിയത് ഐക്യ ജനാധിപത്യ മുന്നണി ആഘോഷമാക്കി. ഇരുപത്തെട്ടില്‍ പത്തൊമ്പത് സീറ്റുകള്‍ പിടിച്ചെടുത്താണ് യു.ഡി.എഫ് വിജയം സ്വന്തമാക്കിയത്. ഗ്രാമപഞ്ചായത്തിന്‍െറ അവസാന പ്രസിഡന്‍റ് കെ.പി. വാപ്പുട്ടി, നഗരസഭയുടേയും ആദ്യ ചെയര്‍മാനായത് ലീഗ് അണികള്‍ക്ക് ആവേശമായി. കോണ്‍ഗ്രസുമായുള്ള ഒരു സീറ്റിന്‍െറ മേല്‍ക്കൈയിലാണ് ചെയര്‍മാന്‍ പദവി ലീഗിന് ലഭിച്ചത്. കെ.എസ്.ബി.എ. തങ്ങളെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടി വാദിച്ചിരുന്നു. മുന്നണി മര്യാദയും കീഴ്വഴക്കവും മാനിച്ച് തീരുമാനമെടുത്തതോടെയാണ് ആദ്യ രണ്ടര വര്‍ഷം ലീഗ് ചെയര്‍മാന്‍ അധികാരത്തിലേറുന്നത്. പട്ടാമ്പി സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ സി.പി.എമ്മിലെ അഡ്വ. വി.കെ. സ്മിതയോട് കടുത്ത മത്സരത്തിലാണ് 44 വോട്ടിന് സംഗീത വിജയിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍െറന്ന നിലയില്‍ ഭരണം നടത്തിയ ഓഫിസില്‍ സംഗീത കയറിച്ചെല്ലുന്നത് വൈസ് ചെയര്‍പേഴ്സന്‍ പദവിയുമായാണ്. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് യു.ഡി.എഫിന്‍െറ ആഹ്ളാദപ്രകടനവേദിയായി. സത്യപ്രതിജ്ഞക്ക് ശേഷം നടന്ന അനുമോദനയോഗത്തില്‍ വിവിധ പാര്‍ട്ടി നേതാക്കളായ സി.കെ. അബ്ദുല്ല, മോഹന്‍സുന്ദരന്‍, ബാബു പൂക്കാട്ടിരി, ഇ.ടി. ഉമ്മര്‍, ടി.പി. ഷാജി, പി.ടി. കുഞ്ഞാനു, കെ.ടി. കുഞ്ഞുമുഹമ്മദ്, ഉമ്മര്‍ കിഴായൂര്‍, വ്യാപാരി സംഘടനാ പ്രതിനിധി കെ.ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ടൗണില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്സന്‍ എന്നിവര്‍ക്ക് പുറമേ വിജയിച്ച യു.ഡി.എഫ് അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.