പാലക്കാട്: ശിശുദിനമായ നവംബര്‍ 14ന് മലമ്പുഴ ഉദ്യാനത്തിലത്തെുന്ന കുട്ടികള്‍ക്ക് പ്രവേശം സൗജന്യമായി നല്‍കാന്‍ ജലവകുപ്പ് തീരുമാനിച്ചു. ചാച്ചാ നെഹ്റുവിന്‍െറ സ്മരണക്കായി ഉദ്യാനത്തിനകത്തെ കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ച പ്രതിമയില്‍ ജലസേചന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന കുമാരന്‍െറ നിര്‍ദേശ പ്രകാരം ഒരു തൊഴിലാളിയെക്കൊണ്ട് പ്രതിമയില്‍ ദിവസവും മുടങ്ങാതെ റോസാപൂ വെക്കുന്ന പതിവുണ്ടായിരുന്നു. അദ്ദേഹം ഇവിടെനിന്ന് പോവുന്നതുവരെ ഇത് തുടര്‍ന്നു. പ്രതിമയില്‍ നെഹ്റുവിന്‍െറ ഷര്‍ട്ട് പോക്കറ്റ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് പൂ വെക്കാനായി പ്രത്യേക ദ്വാരവും ഉണ്ടാക്കിയിരുന്നു. ഇതിനുവേണ്ടി ഉദ്യാനത്തില്‍ റോസ് ഗാര്‍ഡനും വെച്ചുപിടിപ്പിച്ചിരുന്നു. 1976-82 കാലഘട്ടത്തിലാണ് കുമാരന്‍ ഇവിടെ എക്സി. എന്‍ജിനീയറായി ജോലി ചെയ്തുവന്നിരുന്നത്. ഇദ്ദേഹംപോയശേഷം നെഹ്റുവിന്‍െറ പ്രതിമ അവഗണിക്കപ്പെട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.