ആനക്കര: സംസ്ഥാന പൈതൃകോത്സവത്തിന്‍െറ പവിലിയനുകളില്‍ തിരക്ക് തുടങ്ങി. ക്രിസ്മസ് അവധിയായതിനാല്‍ കുടുംബസമേതമാണ് ആളുകള്‍ എത്തുന്നത്. കാട്ട് ഉല്‍പന്നങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ടനിരയുണ്ടായി. കരകൗശല വസ്തുക്കളും പച്ചമരുന്നുകള്‍ക്കും പുറമെ വിവിധ വ്യാധികള്‍ക്കുള്ള പാരമ്പര്യ ചികിത്സയും സ്റ്റാളുകളില്‍ ലഭ്യമാണ്. കരകൗശല വസ്തുക്കളില്‍ വിവിധങ്ങളായ കൊത്തുപണി ശില്‍പങ്ങള്‍, വന ഉല്‍പന്നങ്ങളായ കാട്ടുതേന്‍, ചെറുതേന്‍, വിവിധ വിത്തിനങ്ങള്‍, ആയുര്‍വേദ സോപ്പുകള്‍ കൈത്തറി ഉല്‍പന്നങ്ങള്‍ എന്നിവും റാഗിവടയും ആദിവാസി സമുദായത്തിന്‍െറ സ്വന്തമായ ഭക്ഷണവിഭവങ്ങള്‍ക്കും ആളുകള്‍ ഏറെയാണ്. ശ്രദ്ധയാകര്‍ഷിച്ച് മംഗലം കളി ആനക്കര: കാസര്‍കോടിന്‍െറ മംഗലം കളി കാണികള്‍ കൈയടിയോടെ സ്വീകരിച്ചു. കാസര്‍കോട് ജില്ലയില ഗോത്ര വിഭാഗക്കാരായ മാവിലര്‍ മംഗളകര്‍മങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്. കല്യാണ കളിയെന്നും ഇതിന് പറയുന്നുണ്ട്. തുളുഭാഷ ഏറിയ മാവിലഭാഷയിലെ മംഗലം കളിപ്പാട്ടുകള്‍ മനോഹരവും കഥയുള്ളതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.