പാലക്കാട്: മാനവ സമൂഹത്തിനുമുന്നില്‍ കാരുണ്യത്തിന്‍െറയും സ്നേഹത്തിന്‍െറയും സന്ദേശമുയര്‍ത്തിയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം സുന്നിസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്നു. രാവിലെ പള്ളികളിലും മദ്റസകളിലും മൗലീദ് പാരായണം, നബിദിനസന്ദേശ റാലി, പള്ളികമ്മിറ്റികളുടെ നേതൃത്വത്തില്‍ അന്നദാനം, മതപ്രഭാഷണം, മദ്റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. ജില്ലാ സുന്നി കാര്യാലയമായ വാദിനൂറില്‍ മന്‍സൂര്‍ അലി മിസ്ബാഹി, കല്ളേപ്പുള്ളി ഹനഫി മസ്ജിദില്‍ യു.എ. മുബാറക് സഖാഫി കല്‍മണ്ഡപം ഹനഫി മസ്ജിദില്‍ മുഹമ്മദ് സഖാഫി, കല്ളേക്കാട് ജാമിഅ ഹസനിയ്യ മസ്ജിദില്‍ തൗഫീഖ് അല്‍ഹസനി, പറക്കുന്നം ഹനഫി മസ്ജിദില്‍ അബ്ദുല്ല ദാവൂദി, നരിക്കുത്തി ഹനഫി മസ്ജിദില്‍ അക്ബര്‍ ഷാജഹാന്‍ മുസ്ലിയാര്‍, കുറിശ്ശാംകുളം സുന്നി മസ്ജിദില്‍ സലാം സഖാഫി ഹരിക്കാരതെരുവ് ഹനഫി മസ്ജിദില്‍ ഉമര്‍ ഖത്താബ് ഇംദാദി പള്ളിത്തെരുവ്, ഹനഫി മസ്ജിദില്‍ അബ്ദുല്‍ ഖാദര്‍ മഖ്ദൂമി മേട്ടുപാളയം, അത്തര്‍ ജമാഅത്ത് ജുമാ മസ്ജിദില്‍ മുസമ്മില്‍ മഖ്ദൂമി, ചടയന്‍ കാലായ് സുന്നി മസ്ജിദില്‍ അലി അക്ബര്‍ ലത്വീഫി, ടിപ്പു സുല്‍ത്താന്‍ മസ്ജിദില്‍ സൈനുദീന്‍ സഖാഫി, മേട്ടുപാളയം, ചെറിയ ജുമാ മസ്ജിദിന്‍ ഷഫീഖ് മുസ്ലിയാര്‍, ഓടന്നൂര്‍, സുന്നി മസ്ജിദിന്‍ സലീം സഖാഫി, ഒറ്റപ്പാലം മര്‍കസില്‍ എം.വി. സിദ്ദീഖ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. കല്‍മണ്ഡപം മുസ്ലീം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ബി.എസ് സംയുക്താഭിമുഖ്യത്തിലും നബിദിനാഘോഷം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.