മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക വാര്‍ഡൊരുക്കല്‍ പ്രായോഗികമല്ളെന്ന്

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്ളിനിക്കല്‍ പഠനാവശ്യത്തിന് പ്രത്യേകം വാര്‍ഡുകള്‍ അനുവദിക്കുക പ്രായോഗികമല്ളെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തന സംവിധാനം മെഡിക്കല്‍ കോളജ് രൂപത്തിലേക്ക് മാറ്റാനാവില്ല. ആശുപത്രിയുടെ പരിമിതികള്‍ക്കുള്ളില്‍നിന്ന് കുട്ടികള്‍ക്ക് പരമാവധി സൗകര്യമൊരുക്കാന്‍ മാത്രമേ കഴിയൂ. പ്രത്യേകം വാര്‍ഡുകളും ബെഡും അലോട്ട്ചെയ്യുക പ്രയോഗികമല്ല. ഇങ്ങനെ ചെയ്താല്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധമുള്ള സംവിധാനം ഒരുക്കാന്‍ തയാറാണ്. വാര്‍ഡുകളിലുള്ള രോഗികളെ നോക്കി പോകാന്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാവില്ല. ഇക്കാര്യം നേരത്തെ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിനെ അറിയിച്ചതാണെന്നും ആശയകുഴപ്പങ്ങള്‍ക്ക് ഇടയില്ളെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും മെഡിക്കല്‍ കോളജ് അധികൃതരും തമ്മില്‍ പ്രശ്നങ്ങളില്ളെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്‍റ് ഡോ. വേലായുധന്‍ പറഞ്ഞു. ആശുപത്രിയുടെ പരിമിതികള്‍ കാരണമാണ് കുട്ടികള്‍ക്ക് പ്രത്യേകം വാര്‍ഡ് അനുവദിക്കാത്തത്. മെഡിക്കല്‍ കോളജുമായി അറ്റാച്ച് ചെയ്ത ആശുപത്രിയിലുള്ള സൗകര്യം ജില്ലാ ആശുപത്രിയില്‍ ഒരുക്കുക സാധ്യമല്ല. എത്രയും വേഗം മെഡിക്കല്‍ കോളജിന് സ്വന്തമായ ആശുപത്രി സ്ഥാപിക്കുകയാണ് ശാശ്വത പരിഹാരമെന്ന് ഡോ. വേലായുധന്‍ പറഞ്ഞു. അതേസമയം, പ്രത്യേകം വാര്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അടുത്ത തിങ്കളാഴ്ച മുതല്‍ സമരത്തിന് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതര മെഡിക്കല്‍ കോളജുകളില്‍ ക്ളിനിക്കല്‍ പഠനം തുടങ്ങിയിട്ടുണ്ടെന്നും പാലക്കാട് മാത്രമാണ് തടസ്സമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ 82 പേരാണ് സമരത്തിനിറങ്ങുന്നത്. രണ്ടു വര്‍ഷത്തിനകം മെഡിക്കല്‍ കോളജിന് സ്വന്തമായ ആശുപത്രി സജ്ജമാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രവൃത്തി എങ്ങുമത്തൊത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മെഡിക്കല്‍ കോളജിന്‍െറ ക്ളിനിക്കല്‍ ആവശ്യത്തിന് രണ്ട് വര്‍ഷത്തേക്കാണ് ജില്ലാ ആശുപത്രി വിട്ടുകൊടുത്തത്. അതേസമയം, ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) നിര്‍ദേശിച്ച സൗകര്യമൊരുക്കാന്‍ ഫണ്ടനുവദിക്കാമെന്ന വാഗ്ദാനത്തില്‍നിന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പിന്നാക്കംപോയതായി ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.