പാലക്കാട്: മിഷന്‍ ഇന്ദ്രധനുഷ് പ്രചാരണം ഡിസംബര്‍ 28 മുതല്‍ 30 വരെ ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടത്തും. രാവിലെ 10ന് എം. ഹംസ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിക്കും. കേരള-ലക്ഷദ്വീപ് മേഖലാ ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തും. കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന പ്രതിരോധ കുത്തിവെപ്പിന്‍െറ കുറവ്, മാതൃശിശു ആരോഗ്യം, പ്രജനന ശിശു ആരോഗ്യം, കൗമാരക്കാരുടെ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. വിളംബര ജാഥ, ബോധവത്കരണ ക്ളാസുകള്‍, മെഡിക്കല്‍ ക്യാമ്പ്, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.