പാലക്കാട്: ചിറ്റൂര്‍ ‘പാഞ്ചജന്യം’ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ജനുവരി 22 മുതല്‍ 28 വരെ ചിറ്റൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ നടക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. പി. ജയപാലമേനോനും പ്രോഗ്രാം കണ്‍വീനര്‍ സി.എസ്. മധുസൂദനനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘സംസ്കാരം അസ്ഥിത്വം അധിനിവേശം’ എന്നതാണ് മേളയുടെ മുഖ്യപ്രമേയം. സമകാലിക ലോക ചലച്ചിത്രങ്ങളും മലയാള ചിത്രങ്ങളും ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളും പത്ത് ഡോക്യുമെന്‍ററികളും പത്ത് ഹ്രസ്വചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. വൈകുന്നേരങ്ങളില്‍ ഓപണ്‍ ഫോറങ്ങള്‍ ഉണ്ടാകും. ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാല്‍’ ആണ് ഉദ്ഘാടന ചിത്രം. എന്ന് നിന്‍െറ മൊയ്തീന്‍, പത്തേമാരി, റാണി പത്മിനി, ഡബിള്‍ ബാരല്‍, കരി, മണ്‍റോ തുരുത്ത് എന്നീ മലയാള സിനിമകളും കോര്‍ട്ട് (മറാത്തി), കാക്കാമുട്ടൈ, കുറ്റ്രം കടിതല്‍, ഓറഞ്ച് മിഠായ് (തമിഴ്), മാഷാന്‍ (ഹിന്ദി), കൂര്‍മ്മാവതാര (കന്നഡ) എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോ. കണ്‍വീനര്‍ ജിനു ചന്ദ്രന്‍, രമേഷ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.