കായികമേളാ വിജയികള്‍ക്ക് ജില്ലാ പഞ്ചായത്തിന്‍െറ ആദരം

പാലക്കാട്: സംസ്ഥാന കായികമേളയില്‍ രണ്ടാം സ്ഥാനം നേടിയ പാലക്കാട് ജില്ലയിലെ മികച്ച കായികതാരങ്ങളെയും പരിശീലകരെയും ജില്ലാ പഞ്ചായത്ത് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിലായി 3,25,000 രൂപയാണ് വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കിയത്. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 2,000, രണ്ടാം സ്ഥാനത്തിന് 1,000, മൂന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് 500 രൂപാ ക്രമത്തിലാണ് വിതരണം ചെയ്തത്. കൂടുതല്‍ മികവ് തെളിയിച്ച പറളി സ്കൂളിലെ പി.എന്‍. അജിത്, കെ.ടി. നീന, ചെര്‍പ്പുളശ്ശേരിയിലെ സി. ചിത്ര എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അവാര്‍ഡ് തുക സമ്മാനിച്ചു. വ്യക്തിഗത മികവിന് ഈവര്‍ഷം മുതല്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡ് എന്‍. അനസ്, സി. ബിനീത എന്നിവര്‍ക്കും സമ്മാനിച്ചു. പട്ടാമ്പി സംസ്കൃത കോളജില്‍നിന്ന് എന്‍.സി.സിയുടെ നേതൃത്വത്തില്‍ ആഗ്രയില്‍ എയര്‍ഫോഴ്സ് നടത്തിയ പാരാജംപിങ്ങില്‍ മികവുതെളിയിച്ച പെരുമുടിയൂരിലെ എം. വിദ്യയെ ആദരിച്ചു. കായിക അധ്യാപകരായ പറളി സ്കൂളിലെ പി.ജി. മനോജ്, മുണ്ടൂര്‍ സ്കൂളിലെ എന്‍. എസ്. സിജിന്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പൊന്നാട അണിയിച്ച് ആദരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഗീത ടീച്ചര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ അഡ്വ. വി മുരുകദാസ്, സീമ കൊങ്ങശ്ശേരി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. അബൂബക്കര്‍, ജില്ലാ സ്പോര്‍ട്സ് കോഓഡിനേറ്റര്‍ ജിജി ജോസഫ്, പോള്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ വി എസ് സക്കീര്‍ഹുസൈന്‍ സ്വാഗതവും കായികമുന്നേറ്റ പദ്ധതി കോഓഡിനേറ്റര്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.