അനധികൃത ഇഷ്ടിക നിര്‍മാണം: കമ്പനികള്‍ക്കെതിരായ പരാതികള്‍ ഫയലിലുറങ്ങുന്നു

കൊല്ലങ്കോട്: ഇഷ്ടിക നിര്‍മാണ കമ്പനികള്‍ക്കെതിരായ നാട്ടുകാരുടെ പരാതികള്‍ ഫയലിലുറങ്ങുന്നു. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകളില്‍മാത്രം 320ലധികം ഇഷ്ടികക്കളങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവക്കെതിരെ പരാതി നല്‍കുമ്പോള്‍ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്ഥലം പോലും പരിശോധിക്കാന്‍ തയാറാവുന്നില്ല. അനധികൃത മണ്ണ് ഖനനത്തിനെതിരെ ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും നല്‍കുന്ന പരാതികള്‍ക്കുപോലും പ്രതികരണമുണ്ടാവാറില്ല. ഇടുക്കുപാറയിലും എലവഞ്ചേരി വളവടിയിലും കൊല്ലങ്കോട് ചാത്തന്‍പാറയിലും നാട്ടുകാരും കര്‍ഷകരും ഇഷ്ടികക്കളങ്ങള്‍ക്കെതിരെ രംഗത്തുണ്ട്. പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് ഇഷ്ടികക്കളം ഉടമകള്‍ക്ക് രഹസ്യമായി പിന്തുണ നല്‍കുന്നത്. ഉടമകള്‍ തൊഴിലാളികളെ വിട്ട് നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അനധികൃത മണ്ണ് ഖനനത്തിനും നെല്‍പാടങ്ങളിലെ ഇഷ്ടിക നിര്‍മാണത്തിനെതിരെ പഞ്ചായത്ത് ഭരണസമിതി ഒരു നടപടിയും എടുത്തിട്ടില്ല. പഞ്ചായത്ത്, വില്ളേജ്, ജിയോളജി, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നടപടിയെടുക്കാന്‍ കഴിയുമെങ്കിലും അനധികൃതര്‍ നെല്‍പ്പാടങ്ങള്‍ നശിപ്പിക്കുന്ന ഇഷ്ടികക്കളങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണമുണ്ട്. മണ്ണ് ഖനനങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നതിനെതിരെ സമരത്തിനിറങ്ങാന്‍ തയാറെടുക്കുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.