എടാക്കല്‍ വളവ്: അധികൃതര്‍ക്ക് താക്കീതായി മനുഷ്യച്ചങ്ങല

കല്ലടിക്കോട്: ദേശീയപാത 213ല്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന തച്ചമ്പാറ പഞ്ചായത്തിലെ എടാക്കല്‍ വളവ് നിവര്‍ത്തണമെന്നും ഡിവൈഡര്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ തീര്‍ത്ത മനുഷ്യച്ചങ്ങല അധികൃതര്‍ക്ക് താക്കീതായി. വിവിധ രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധ സംഘടനകളും മത സ്ഥാപനങ്ങളും ചേര്‍ന്ന് രൂപവത്കരിച്ച ജനകീയ കൂട്ടായ്മ തീര്‍ത്ത ചങ്ങലയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സാംസ്കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. കെ.കെ. രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തച്ചമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എച്ച്. ഷഫീര്‍, ജോര്‍ജ് തച്ചമ്പാറ, എം. രാജഗോപാലന്‍, മണികണ്ഠന്‍, പി.എ. റഹീം ഫൈസി, നാസര്‍ പൊതുവച്ചോല, ഗോകുല്‍ദാസ്, എം. ഹമീദ്, ഉബൈദുല്ല എടായ്ക്കല്‍, ജെ. ഐസക്ക്, അഷറഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.