കാട്ടാനകളെ തുരത്താന്‍ സംവിധാനമില്ലാതെ എലിഫന്‍റ് സ്ക്വാഡ്

അഗളി: ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടങ്ങളെ തുരത്താന്‍ സംവിധാനമില്ലാതെ അട്ടപ്പാടി എലിഫന്‍റ് സ്ക്വാഡ് പ്രയാസപ്പെടുന്നു. ഒരേ ദിവസം തന്നെ പല സ്ഥലങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നുണ്ട്. അട്ടപ്പാടിയിലെ കര്‍ഷകര്‍ സ്വയം രക്ഷക്കും വിള സംരക്ഷിക്കാനുമാവാതെ ദുരിതത്തിലാണ്. എലിഫന്‍റ് സ്ക്വാഡിലുള്ളത് വെറും ആറുപേര്‍ മാത്രമാണ്. തമിഴ്നാട്ടില്‍ ആനകളെ തുരത്താന്‍ നവീന മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. കിഴക്കന്‍ അട്ടപ്പാടിയിലാണ് ആനശല്യം വര്‍ധിച്ചുവരുന്നത്. എലിഫന്‍റ് സ്ക്വാഡില്‍ കടകളില്‍നിന്ന് വാങ്ങുന്ന സാധാരണ പടക്കങ്ങളും മണ്ണെണ്ണ പന്തങ്ങളും ഡീസല്‍ ഫില്‍ട്ടറുകളും മാത്രമാണുള്ളത്. ആന ആള്‍ താമസമുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങിയാല്‍ മണിക്കൂറുകളോളം കഴിഞ്ഞുമാത്രമേ തിരിച്ചു പോകുകയുള്ളു. ദിവസ വേതനാടിസ്ഥാനത്തിലും രണ്ട് താല്‍ക്കാലിക ജീവനക്കാരെ വെച്ചും ആനയെ തുരത്താന്‍ ശ്രമം നടത്തുന്നുണ്ട്. വലിയ മുതല്‍ മുടക്കിലും വായ്പ എടുത്തും ഇറക്കുന്ന കൃഷിയാണ് കാട്ടാനകള്‍ ഒറ്റദിവസംകൊണ്ട് ഇല്ലാതാക്കുന്നത്. നഷ്ടപരിഹാരം തുച്ഛമായതിനാല്‍ കര്‍ഷര്‍ കടംകയറി ക്രമേണ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. അട്ടപ്പാടിയില്‍ കാട്ടാന ശല്യം വര്‍ധിച്ചപ്പോള്‍ സര്‍ക്കാര്‍ നിയമിച്ചതാണ് എലിഫന്‍റ് സ്ക്വാഡിനെ. എന്നാല്‍, ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കര്‍ ശ്രമിക്കുന്നില്ല. കാലപ്പഴക്കം ചെന്ന ജീപ്പാണ് സ്ക്വാഡിന് നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.