കൂറ്റനാട്: എന്‍.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിലുള്ള ക്യാമ്പുകള്‍ക്ക് വെള്ളിയാഴ്ച തുടക്കം. ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീമിന്‍െറ ഗ്രാമീണവികസനം മുന്‍നിര്‍ത്തിയുള്ള സ്പെഷല്‍ ക്യാമ്പിന് ഇന്ന് തുടക്കമാകും. 25 വരെ ചാഴിയാട്ടിരി എ.യു.പി സ്കൂളിലാണ് ക്യാമ്പ്. ഡേവിഡ് വളര്‍ക്കാവിന്‍െറ ഗ്രീന്‍ മാജിക്, അരുണ്‍ലാലിന്‍െറ തിയറ്റര്‍ എജുക്കേഷന്‍, അബ്ബാസ് കൈപ്പുറത്തിന്‍െറ ‘പാമ്പുകളുടെ ലോകം’, സിനിമാപ്രദര്‍ശനം, ‘ശാസ്ത്രാവബോധം കുട്ടികളില്‍’ സെമിനാര്‍, സാന്ത്വന ചികിത്സയെക്കുറിച്ച് പ്രഭാഷണം എന്നിവ നടക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ‘¥്രെകം നമ്പര്‍ 89’ സിനിമാപ്രദര്‍ശനവും സംവിധായകന്‍ സുദേവനുമായി ചര്‍ച്ചയും ഉണ്ടാകും. 24ന് സര്‍ഗസംവാദത്തില്‍ റഷീദ് പാറക്കലും ‘സ്നേഹായനം’ പരിപാടിയില്‍ രാജേഷ് നന്ദിയംകോടും സൂര്യസാനുവും പങ്കെടുക്കും. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാകും. പെരിങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പ് 20 മുതല്‍ 26 വരെ ജി.എച്ച്.എസ് നാഗലശ്ശേരിയില്‍ നടക്കും. നാടന്‍പാട്ട് പഠനക്ളാസ്, നിയമബോധവത്കരണ ക്ളാസ്, കുടനിര്‍മാണ പരിശീലനം, ഡോ. രാധാകൃഷ്ണന്‍െറ കൗമാര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള സെമിനാര്‍, രാജേഷ് കരിങ്ങനാടിന്‍െറ കൊളാഷ്, കുട്ടിക്കൂട്ടായ്മ എന്നിവയും കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന സപ്തദിന ക്യാമ്പിന് 20ന് കൂടല്ലൂര്‍ ഗവ. ഹൈസ്കൂളില്‍ തുടക്കമാകും. കുമരനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് 20ന് ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്കൂളില്‍ തുടക്കമാകും. ജീവിതശൈലീരോഗങ്ങള്‍ ചര്‍ച്ച, യോഗ, മണ്ണെഴുത്ത്, നാടകകളരി, സംഗീത ഉപകരണങ്ങള്‍ പരിചയപ്പെടല്‍, വടക്കത്ത് വീട് സന്ദര്‍ശനം, സ്വാതന്ത്ര്യസമരസേനാനി ആനക്കര വടക്ക് സുശീലമ്മയുടെ മകന്‍ ഇന്ദുധരനുമായുള്ള അഭിമുഖം, നാടന്‍പാട്ട്, വെള്ളാളൂര്‍ സ്നേഹാലയം അന്തേവാസികളുമൊത്ത് ക്രിസ്മസ് ആഘോഷം, ആനക്കര അങ്ങാടി ശുചീകരണം എന്നിവ ക്യാമ്പിന്‍െറ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.