നെല്ലിയാമ്പതി: മേഖലയിലെ എസ്റ്റേറ്റുകളിലുള്ള നൂറുകണക്കിന് തൊഴിലാളികള്‍ക്ക് മതിയായ വേതനമോ തൊഴിലിടത്തും വാസസ്ഥലത്തും സൗകര്യമോ ഇല്ലാത്തത് ദുരിതം വര്‍ധിപ്പിക്കുന്നു. ഈയിടെ സര്‍ക്കാര്‍ വര്‍ധിപ്പിച്ച ദിവസവേതനം പോലും ചില എസ്റ്റേറ്റുകളില്‍ ലഭിക്കുന്നില്ളെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. 301 രൂപയായി വര്‍ധിപ്പിച്ച വേതനം സര്‍ക്കാര്‍ ഏറ്റെടുത്ത തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇപ്പോഴും ലഭിക്കുന്നില്ല. തുച്ഛമായ വേതനത്തില്‍ ജോലിയെടുക്കുന്ന ഇവര്‍ക്ക് ബോണസ് ഉള്‍പ്പെടെ ആനുകൂല്യങ്ങളും അകലെയാണ്. ചികിത്സാ സൗകര്യങ്ങളുടെ പരിമിതിയും നെല്ലിയാമ്പതിയിലെ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. എസ്റ്റേറ്റുകളോട് ചേര്‍ന്നുള്ള ഡിസ്പെന്‍സറികളില്‍ പ്രാഥമിക ചികിത്സ നല്‍കാനുള്ള സൗകര്യം മാത്രമേ ക്രമീകരിച്ചിട്ടുള്ളൂ. തോട്ടങ്ങളില്‍ കീടനാശിനി ഉള്‍പ്പെടെ വിഷവസ്തുക്കള്‍ തളിക്കാനും മറ്റും നിയോഗിക്കപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എസ്റ്റേറ്റ് മാനേജ്മെന്‍റുകള്‍ തയാറാകുന്നില്ല. നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റുകളില്‍ വിളവെടുപ്പിനിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുന്നത് ആവര്‍ത്തിക്കപ്പെടുന്ന സംഭവമാണ്. ഇവരുടെ ചികിത്സാ ചെലവ് സംബന്ധിച്ചു മറ്റും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് അന്വേഷമുണ്ടാവാറില്ളെന്ന പരാതിയുമുണ്ട്. തൊഴിലിടത്തെ സുരക്ഷയും തൊഴിലാളി ക്ഷേമത്തിനുള്ള നിര്‍ദേശങ്ങളും മറ്റും തൊഴില്‍ വകുപ്പ് അധികൃതര്‍ മാനേജ്മെന്‍റിന് നല്‍കാറുണ്ടെങ്കിലും ഇവ നടപ്പാക്കിയതിന് ശേഷമുള്ള പരിശോധന തൊഴില്‍വകുപ്പ് നടത്താറില്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള നെല്ലിയാമ്പതിയില്‍ ഉത്തരേന്ത്യയില്‍ നിന്നത്തെിയ തൊഴിലാളികള്‍ക്ക് അപകടം പിണയുമ്പോള്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ ഒന്നും തൊഴിലാളി കുടുംബത്തിന് ലഭിക്കാറില്ളെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.