ഓമ്നി വാനില്‍ കടത്തിയ സ്ഫോടക വസ്തു പിടികൂടി

പത്തിരിപ്പാല: ഓമ്നി വാനില്‍ അനധികൃതമായി കടത്തുകയായിരുന്ന സ്ഫോടക ശേഖരം മങ്കര പൊലീസ് പിടികൂടി. തേനൂരില്‍ പൊലീസ് വാഹന പരിശോധനക്കിടെ ഉച്ചക്ക് ഒന്നിനാണ് വാഹനം പിടികൂടിയത്. വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പാലക്കാട് ഭാഗത്തുനിന്ന് അമിതവേഗതയില്‍ വന്ന വാന്‍ തേനൂരില്‍ വാഹനപരിശോധനക്ക് നിന്ന പൊലീസുകാരെ കണ്ടതോടെ വലതുവശത്തെ കുംഭാരത്തറ റോഡിലേക്ക് വെട്ടിച്ച് കടക്കുകയായിരുന്നു. പൊലീസ് ജീപ്പുമായി ഓമ്നി വാനിനെ പിന്തുടര്‍ന്നു. ഇടുങ്ങിയ കുംഭാരത്തറ റോഡിലൂടെ മുന്നോട്ട് പാഞ്ഞ വാന്‍ തിരിച്ച് പിറകിലോട്ട് പോയി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ ചാലില്‍ കുടുങ്ങിയതോടെ വാന്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഏകദേശം മൂന്ന് ചാക്കുകളിലായി 150 കിലോ സ്ഫോടക ശേഖരമാണ് വാനിനകത്ത് ഉണ്ടായിരുന്നത്. സ്ഫോടകവസ്തു നിര്‍മാണത്തിനുള്ള ചിരട്ടയും ചാക്കിലുണ്ട്. മങ്കര പൊലീസിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് 3.30ന് എ.ആര്‍ ക്യാമ്പില്‍നിന്ന് എസ്.ഐ ബാലസുബ്രഹ്മണ്യന്‍െറ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തത്തെി പരിശോധന നടത്തിയശേഷം സാമ്പിള്‍ ശേഖരിച്ചു. മങ്കര എസ്.ഐമാരായ ടി. രാജേന്ദ്രകുമാര്‍, ശ്രീധരന്‍, സി.പി.ഒമാരായ ജാഫര്‍, ചന്ദ്രമോഹനന്‍, രാജേഷ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഫോടക ശേഖരം പിടികൂടിയത്. മങ്കര പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.