നെന്മാറ: പോത്തുണ്ടി ചെമ്മന്തോട്, കാഞ്ഞിരംകോട് ഭാഗത്ത് പുലിശല്യം വര്‍ധിച്ചതോടെ പ്രദേശവാസികള്‍ ഭീതിയില്‍. ഏതാനം ദിവസം മുമ്പ് ഇവിടത്തെ കര്‍ഷകരുടെ ആടുകള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വിവരമറിഞ്ഞയുടന്‍ വനം വകുപ്പധികൃതര്‍ സ്ഥലത്തത്തെി. പുലിയുടെ ആക്രമണത്തിലാണ് ആടുകള്‍ ചത്തതെന്ന് സ്ഥിരീകരിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെമ്മന്തോട് പ്രദേശത്ത് കര്‍ഷകരുടെ വീടിനോട് ചേര്‍ന്നുള്ള ആട്ടിന്‍കൂട്ടിലാണ് പുലികള്‍ രാത്രിയില്‍ എത്തിയത്. പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് നെല്ലിയാമ്പതി റെയ്ഞ്ച് ഓഫിസര്‍ വി. രഞ്ജിത് പറഞ്ഞു. കഴിഞ്ഞ ദിവസം പുലി കടിച്ചുകൊന്ന ആടിന്‍െറ ഉടമസ്ഥന്‍ കാഞ്ഞിരംകോട് തോമസിന്‍െറ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഇതിന്മേല്‍ ഉടന്‍ നടപടി ഉണ്ടാവുമെന്നും റെയ്ഞ്ച് ഓഫിസര്‍ അറിയിച്ചു. ചെമ്മന്തോട് പ്രദേശത്ത് ഒന്നിലധികം പുലികളെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പോത്തുണ്ടിയിലത്തെി വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പുലിയെ പിടികൂടാനായി പുലിക്കൂട് സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കും. പോത്തുണ്ടിയില്‍ ഒരു വര്‍ഷം മുമ്പ് അര ഡസനോളം ആടുകള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രാത്രി പുലി എത്തുന്ന സമയത്ത് വനം വകുപ്പധികൃതര്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.