മഞ്ഞ് വീഴ്ചയും വിലയിടിവും മലയോര കാര്‍ഷിക മേഖലക്ക് ഇരുട്ടടി

കല്ലടിക്കോട്: മഞ്ഞ് വീഴ്ചയും നാണ്യവിളകളുടെ വിലയിടിവും മലയോര കാര്‍ഷികമേഖലക്ക് ഇരുട്ടടിയാവുന്നു. ഫലവൃക്ഷങ്ങള്‍ നല്ല തോതില്‍ പുഷ്പിക്കുന്ന സീസണാണിത്. മലമ്പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച കനത്തതോടെ മാവ് പൂത്തതും കുരുമുളക് നാമ്പെടുക്കുന്നതും കരിഞ്ഞുണങ്ങുകയാണ്. റബറിന്‍െറ വിലയില്‍ റെക്കോഡ് തകര്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇതിന് പിറകെ കുരുമുളകിനും അടക്കക്കും കര്‍ഷകര്‍ പ്രതീക്ഷിക്കുന്ന വില കിട്ടുന്നുമില്ല. കാര്‍ഷികമേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ സമ്മിശ്ര കൃഷിരീതി അവലംബിച്ചുപോരുന്ന കര്‍ഷകര്‍ക്ക് പോലും കാലിടറുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. ചെറുകിട തോട്ടം ഉടമകളും വന്‍കിടക്കാരും കാലാവസ്ഥ വ്യതിയാനത്തിന്‍െറയും വിലത്തകര്‍ച്ചയുടെയും പ്രതിസന്ധി അനുഭവിക്കുന്നു. തോട്ടം പരിപാലനത്തിനും പരിപോഷണത്തിനും വന്‍തുക ചെലവഴിക്കാന്‍ വരുമാനത്തില്‍ വന്‍തോതില്‍ കുറവ് വന്നതുമൂലം സാധിക്കുന്നില്ളെന്ന് കര്‍ഷകര്‍ പറയുന്നു. തൊഴിലാളികളെ കുറച്ചും തോട്ടം ഉടമകളും കുടുംബാംഗങ്ങളും പണിയെടുത്തുമാണ് തോട്ടങ്ങള്‍ നിലനിര്‍ത്തിപോരുന്നത്. വരുമാനം കുറഞ്ഞതോടെ തോട്ടങ്ങളില്‍ പണി നിര്‍ത്തിവെച്ചവര്‍ ഏറെയാണ്. കല്ലടിക്കോട്, പാലക്കയം മേഖലകളില്‍ ചെറിയ തോതില്‍ മാവ് കൃഷി ഇറക്കുന്നവരുമുണ്ട്. മാങ്ങ വിളവെടുപ്പ് കാലത്ത് ഇത്തരക്കാര്‍ക്ക് ചെറിയൊരു വരുമാന ലഭ്യതയും ഉറപ്പ് വരുത്താനായിരുന്നു. മാമ്പൂവിന്‍െറ കരിച്ചിലും മഞ്ഞ് വീഴ്ചയും ഇത്തരക്കാരുടെ പ്രതീക്ഷകളും തെറ്റിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.