പാലക്കാട്: കായിക പരിശീലനത്തിനിടെ കോളജ് വിദ്യാര്‍ഥികളായ മൂന്നുപേര്‍ക്ക് ഇടിമിന്നലേറ്റു. പാലക്കാട് വിക്ടോറിയ കോളജ് ഡിഗ്രി വിദ്യാര്‍ഥികളായ അട്ടപ്പാടി അഗളി മനോജ് (20), അട്ടപ്പാടി കോട്ടത്തറ നായ്ക്കര്‍പാടി നടരാജന്‍െറ മകന്‍ ജയകുമാര്‍ (24), ശ്രീകൃഷ്ണപുരം പുലാപ്പറ്റ കോണിക്കഴി സ്വദേശി സജീവ് (20) എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. ശരീരത്തിലും മുഖത്തും പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഗ്രൗണ്ടില്‍ ഓട്ടം പരിശീലിക്കുന്നതിനിടെ അപ്രതീക്ഷിതമായത്തെിയ മഴയെ തുടര്‍ന്ന് പരിശീലനം നിര്‍ത്തി ഗ്രൗണ്ടിലൂടെ നടന്ന് നീങ്ങുന്നതിനിടെയാണ് ഇടിമിന്നലുണ്ടായത്. ഉടന്‍ നിലത്തുവീണ ഇവരെ സുഹൃത്തുക്കളാണ് ആശുപത്രിയിലത്തെിച്ചത്. ജയകുമാര്‍ ബി.എസ്സി മാത്സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും മനോജ് ബി.എസ്സി മാത്സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും സജീവ് ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.