മീങ്കര ഡാമിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യം ശക്തം

മുതലമട: മീങ്കര ഡാമിന്‍െറ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ചുള്ളിയാര്‍ ഡാം നവീകരിച്ച് അതിര്‍ത്തി നിശ്ചയിച്ച് വേലി നിര്‍മിച്ചതുപോലെ മീങ്കര ഡാമിന്‍െറ അതിര്‍ത്തി നിര്‍ണയിച്ച് ജണ്ടകളും കമ്പിവേലിയും നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മീങ്കര ഡാമിന്‍െറ കിഴക്കുഭാഗത്ത് 42 ഏക്കറിലധികം ഭൂമി കൈയേറി തെങ്ങിന്‍തോട്ടങ്ങളും മാവിന്‍തോട്ടങ്ങളും വെച്ചുപിടിപ്പിച്ചതായി മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും അന്തര്‍സംസ്ഥാന തലത്തിലുള്ള സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കേണ്ടതിനാല്‍ നടപടിയെടുത്തിട്ടില്ല. കോയമ്പത്തൂര്‍, പാലക്കാട് ജില്ലാ കലക്ടര്‍മാരുടെ ഇടപെടലുണ്ടെങ്കില്‍ മാത്രമേ മീങ്കര ഡാമിന്‍െറ കൈയേറ്റം ഒഴിപ്പിക്കാന്‍ സാധ്യമാവൂ. കടല, ചോളം, തീറ്റപുല്ല് എന്നിവ ഡാമിന്‍െറ സ്ഥലത്ത് കൃഷിചെയ്യുന്നവര്‍ കൈയേറ്റ ഭൂമിയെ രേഖകളില്ലാതെ ലക്ഷങ്ങള്‍ക്ക് മറിച്ച് വില്‍പന നടത്തിയതായും ആക്ഷേപമുണ്ട്. കഴിഞ്ഞവര്‍ഷം മീങ്കര ഡാമിനകത്തെ 16 പനകള്‍ മുറിച്ചുമാറ്റി കൈയേറ്റക്കാര്‍ പനങ്കുറ്റികള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് നശിപ്പിച്ചിരുന്നു. ഇതുകൂടാതെ മണ്ണിട്ടുനികത്തി അതിര്‍ത്തി 200 മീറ്ററോളം ഡാമിനകത്തേക്ക് ഇറക്കി നിര്‍മിച്ചിട്ടുണ്ട്. ചിറ്റൂരിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനാല്‍ കൈയേറ്റവും ഇറിഗേഷന്‍ ഭൂമിയുടെ വില്‍പനയും തടസ്സമില്ലാതെ നടന്നുവരികയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.