ഒറ്റപ്പാലം: ദശാബ്ദം മുമ്പാരംഭിച്ച നഗരസഭ ബസ്സ്റ്റാന്‍ഡ് വിപുലീകരണം പൂര്‍ത്തിയാക്കാത്തത് നിലവിലെ ബസ്സ്റ്റാന്‍ഡിനെ വീര്‍പ്പുമുട്ടിക്കുന്നു. സ്റ്റാന്‍ഡിലെ സ്ഥലപരിമിതി മൂലം ബസുകളും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് അക്കാലത്തെ ബസുകള്‍ക്ക് പ്രവേശിക്കാന്‍ പാകത്തിലാണ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. ഇത് പ്രയാസമുണ്ടാക്കിയതോടെയാണ് നഗരസഭ വിലയ്ക്ക് വാങ്ങിയ നാലേക്കര്‍ പാടശേഖരം നികത്തി പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് 2005ല്‍ തറക്കല്ലിട്ടത്. 2006ല്‍ നിര്‍മാണം തുടങ്ങി വെച്ചതുമുതല്‍ കരാറുകാരനും നഗരസഭയും തമ്മില്‍ തര്‍ക്കവും സര്‍ക്കാര്‍ സ്റ്റേയും കോടതി വ്യവഹാരങ്ങളുമായി മുടങ്ങിയും മുടന്തിയുമായി നിര്‍മാണം. ഒടുവില്‍ റീടെന്‍ഡര്‍ നടത്തിയശേഷം നടന്ന നിര്‍മാണം വര്‍ഷങ്ങളെടുത്ത് അവസാന ഘട്ടത്തിലത്തെി നിര്‍ത്തി വെച്ച സ്ഥിതിയിലാണ്. കൗണ്‍സിലിന്‍െറ അംഗീകാരമില്ലാതെ നിര്‍മാണ പ്രവൃത്തികള്‍ അധികമായി നടത്തിയതാണ് പ്രശ്നമായത്. ബില്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കരാറുകാരന്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്തെന്ന കേസുള്‍പ്പെടെ നില നില്‍ക്കുകയാണ്. അംഗീകരിച്ച നിര്‍മാണത്തില്‍ കരാറുകാരന്‍ അധിക തുക കൈപ്പറ്റിയതായ ആരോപണവും നിലവിലുണ്ട്. നിര്‍മാണം അന്തിമ ഘട്ടത്തിലത്തെി നില്‍ക്കെയാണ് പല പ്രധാന പ്രവൃത്തികളും എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടില്ളെന്ന കണ്ടത്തെല്‍. സ്റ്റാന്‍ഡ് തുറന്നുകൊടുക്കാന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികളാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടാതിരുന്നത്. ഇതിനിടെ അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍ നല്‍കിയ വായ്പയുടെ തിരിച്ചടവിന്‍െറ കാലാവധിയും തെറ്റി. വരുമാനമില്ലാതെ പലിശയിനത്തില്‍ ലക്ഷങ്ങള്‍ മാസം തോറും ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സ്റ്റാന്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള പഴയ സ്റ്റാന്‍ഡിലെ പ്രവൃത്തികള്‍ പാതിവഴിയില്‍ സ്ഥലം മുടക്കി കിടക്കുന്നതും ദുരിതമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.