ക്ഷീര കര്‍ഷകര്‍ റോഡില്‍ പാലൊഴിച്ച് പ്രതിഷേധിച്ചു

പത്തിരിപ്പാല: മില്‍മ ജീവനക്കാരുടെ സമരത്തിന്‍െറ ഭാഗമായി ക്ഷീരസംഘങ്ങളിലെ പാല്‍സംഭരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് മണ്ണൂര്‍, മങ്കര, ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകരുടെ നേതൃത്വത്തില്‍ പാല്‍ റോഡിലൊഴിച്ച് പ്രതിഷേധിച്ചു. പാലുമേന്തി ക്ഷീര കര്‍ഷകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് മില്‍മ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ക്ഷീര സംഘങ്ങളിലെ പാല്‍ സംഭരണം നിലച്ചത്. മൂന്ന് പഞ്ചായത്തുകളിലെ ക്ഷീരസംഘങ്ങളിലെ ആയിരത്തോളം വരുന്ന ക്ഷീര കര്‍ഷകരാണ് ദുരിതത്തിലായത്. കര്‍ഷകരില്‍നിന്ന് ഏത് വിധേനയും മില്‍മ പാല്‍ സംഭരണം നടത്തണമെന്നും അല്ളെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. വിജയകുമാര്‍, എ.വി.എം. റസാഖ്, അകലൂര്‍ ക്ഷീര സംഘം പ്രസിഡന്‍റ് മോഹനന്‍, ഷാജി, പ്രവീണ്‍, സുരേഷ്, നാരായണന്‍, സുരേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.