അഗളി: അട്ടപ്പാടിയിലെ ഏക ഇന്‍റര്‍നെറ്റ് ദാതാക്കളായ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളോടുള്ള അനാസ്ഥ തുടരുന്നു. ഒരാഴ്ചയായി ഇന്‍റര്‍നെറ്റ് സേവനം ഇവിടെ ലഭ്യമല്ല. ഇത് പുന$സ്ഥാപിക്കാന്‍ ബി.എസ്.എന്‍.എല്‍ നടപടി സ്വീകരിച്ചിട്ടില്ലാത്തിനാല്‍ ഉപഭോക്താക്കള്‍ വലയുകയാണ്. അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍, ആശുപത്രികള്‍, പഞ്ചായത്തുകള്‍, അക്ഷയ സെന്‍ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം താറുമാറായി. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനാവാതെ നെട്ടോട്ടത്തിലാണ്. അഗളിയില്‍ ബി.എസ്.എന്‍.എല്ലിന്‍െറ മൊബൈല്‍ നെറ്റ് വര്‍ക്കും ലാന്‍ഡ് ഫോണ്‍ ലൈനുകളും നിര്‍ജീവമായിട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച് വ്യക്തമായ വിശദീകരണം അധികാരികള്‍ നല്‍കുന്നില്ല. മറ്റൊരു ഇന്‍റര്‍നെറ്റ് ദാതാവ് അട്ടപ്പാടിയില്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബദല്‍ മാര്‍ഗമില്ല. ബി.എസ്.എന്‍.എല്ലിന്‍െറ സേവനത്തിലെ വീഴ്ച മുതലെടുത്ത് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ അട്ടപ്പാടിയില്‍ ഉപഭോക്താക്കളെ വലവീശിപ്പിടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.