പറമ്പിക്കുളം: മേഖലയിലെ ആദിവാസി കോളനികളിലുള്ള ഓലക്കുടിലുകള്‍ ചോര്‍ന്നൊലിക്കുന്നതിനാല്‍ കുടുംബങ്ങള്‍ ദുരിതത്തില്‍. പത്ത് കോളനികളാണ് ഈ മേഖലയിലുള്ളത്. ഭവന പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തിയാക്കാത്തതിനാല്‍ ഇതിനകത്ത് കയറിക്കിടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പൂപ്പാറ, എര്‍ത്ത്ഡാം, കുരിയാര്‍കുറ്റി, അല്ലിമൂപ്പന്‍ കോളനികളിലെ ഓലക്കുടിലുകളാണ് മഴയില്‍ ചോര്‍ന്നൊലിക്കുന്നത്. പൂപ്പാറയില്‍ മാത്രം 12ലധികം ഓലക്കുടിലുകളില്‍ ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ നാല്‍പതിലധികം വീടുകളുടെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന ഉറപ്പില്‍ പ്രവൃത്തി തുടങ്ങിയെങ്കിലും വര്‍ഷം രണ്ട് കഴിഞ്ഞിട്ടും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കച്ചിതോട് കോളനിയില്‍ എല്ലാ ആദിവാസികള്‍ക്കും വീട് നിര്‍മിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടികവര്‍ഗ വികസന വകുപ്പും ഇവിടുത്തെ ആദിവാസികളുടെ ക്ഷേമത്തിനായി തുക നീക്കിവെക്കുന്നുണ്ടെങ്കിലും പദ്ധതി നടപ്പാക്കാന്‍ വനം വകുപ്പാണ് സഹായിക്കേണ്ടത്. 10 കോളനികളിലെ ആദിവാസികള്‍ക്കും ചോര്‍ച്ചയില്ലാത്ത വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സമഗ്ര പദ്ധതി സര്‍ക്കാര്‍ തയാറാക്കി സമയബന്ധിതമായി നടപ്പാക്കണമെന്ന് ജില്ലാ കലക്ടറുടെ പൊതുജന സമ്പര്‍ക്കപരിപാടിയില്‍ കോളനിവാസികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നടപടികള്‍ എങ്ങുമത്തെിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.