അഗളി: ചരിത്രത്തിലാദ്യമായി അട്ടപ്പാടിയില്‍ ഊരുമൂപ്പനെ സബ്കലക്ടറുടെ അധ്യക്ഷതയില്‍ തെരഞ്ഞെടുത്തു. 20 വര്‍ഷമായി ഊരുമൂപ്പന്‍ ഇല്ലാതിരുന്ന കാവുണ്ടിക്കല്‍ ഊരിലാണ് തെരഞ്ഞെടുപ്പിലൂടെ മൂപ്പനെ കണ്ടത്തെിയത്. നിലവില്‍ താല്‍ക്കാലികമായി ഒരു മൂപ്പന് സ്ഥാനമുണ്ടെങ്കിലും പരമ്പരാഗതമായി കൈമാറിയ സ്ഥാനമായിരുന്നില്ല അദ്ദേഹത്തിന്‍േറത്. മൂപ്പില്‍ നായരുടെ കാലത്തുതന്നെ കുവുണ്ടിക്കല്ലില്‍ ആദിവാസികോളനിയുണ്ടായിരുന്നു. 1964ല്‍ 30 കുടുംബങ്ങള്‍ക്ക് വീട് നല്‍കി ഊര് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ ഇവിടെ ഇരുനൂറോളം കുടുംബങ്ങളുണ്ട്. പലകാരണങ്ങളാല്‍ ഊരുമൂപ്പനെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം സബ്കലക്ടറുടെ ഊര് സന്ദര്‍ശനവേളയില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടു. മൂപ്പന്‍സ് കൗണ്‍സില്‍ കൂടിയാണ് ആദ്യ ഊര് മൂപ്പനായ കിളിയമൂപ്പന്‍െറ വംശ പരമ്പരയിലുള്ള കെ.കെ. ബാലകൃഷ്ണനെ ഊര് മൂപ്പനായി ശനിയാഴ്ച സബ്കലക്ടറുടെ അധ്യക്ഷതയില്‍ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.