മുണ്ടൂര്‍: ചെറുമലയുടെ താഴ്വാരത്ത് കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവായി. ഒടുവങ്ങാട്, മോഴിക്കുന്നം, പത്രപ്പാടം, കോര്‍മ, പുളിയംപുള്ളി, പുരുത്തി എന്നിവിടങ്ങളില്‍ കാട്ടാനകള്‍ സ്ഥിരമായി നാട്ടിലിറങ്ങുന്നുണ്ട്. മൂന്ന് മാസത്തിനകം അരക്കോടിയോളം രൂപയുടെ കാര്‍ഷിക വിളകളാണ് മുണ്ടൂര്‍, പുതുപ്പരിയാരം, ഗ്രാമപഞ്ചായത്തുകളില്‍ കാട്ടാന നശിപ്പിച്ചത്. വടക്കന്‍കാട് മുതല്‍ ധോണി വരെയുള്ള പ്രദേശങ്ങളില്‍ വനംവകുപ്പ് സൗരോര്‍ജ വേലി നിര്‍മിച്ചിട്ടുണ്ട്. വനാതിര്‍ത്തി പ്രദേശങ്ങളോട് ചേര്‍ന്ന് മൂന്നടി താഴ്ചയില്‍ കിടങ്ങ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇത് ഭൂരിഭാഗം സ്ഥലങ്ങളിലും മണ്ണടിഞ്ഞ് നികന്നു. കാട്ടുവള്ളികള്‍ പടര്‍ന്ന് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട വേലിയുടെ തൂണുകള്‍ പുഴക്കിയും ആഴം കുറഞ്ഞ കിടങ്ങുകള്‍ മറികടന്നുമാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത്. പാലക്കാട്-കോഴിക്കോട് ദേശീയപാത മുറിച്ചുകടന്നും കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.