അട്ടപ്പാടി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി എട്ടിന് മണ്ണാര്‍ക്കാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് ആനമൂളിക്കടുത്തുള്ള പാലവളവില്‍ നിയന്ത്രണം വിട്ട് 40 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. ഡി.സി.സി അംഗം കെ. ബാലകൃഷ്ണന്‍ എന്ന ബാലു, സഹോദരി ഉമാമഹേശ്വരി, മഹേശ്വരിയുടെ മക്കളായ അശ്വിന്‍, അശ്വത്, ബാലുവിന്‍െറ സുഹൃത്ത് പ്രേംരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ളെന്നാണ് അറിയുന്നത്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോയമ്പത്തൂരില്‍നിന്ന് മണ്ണാര്‍ക്കാട്ടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. പാലവളവില്‍ മസങ്ങള്‍ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് സംഭവിച്ചത്. കഴിഞ്ഞയാഴ്ച മലപ്പുറം കാളികാവ് സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഫൈസല്‍ ആനമൂളി, ഉമേശ്, മനാഫ്, സുരേഷ്, ഷബീര്‍, ഫാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.