പാലക്കാട്: ഉയര്‍ന്ന വൈദ്യുതിക്ഷമതയുള്ള ലൈനുകള്‍ സ്വന്തം ഭൂമിക്ക് മീതെ വലിച്ചതിനെതിരെ കര്‍ഷകര്‍ നല്‍കിയ പരാതി പവര്‍ അദാലത്തില്‍ തീര്‍പ്പാക്കി. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കര്‍ഷകരാണ് പവര്‍ ഗ്രിഡ് കോര്‍പറേഷനെതിരെ പരാതി നല്‍കിയത്. 47 കേസുകളില്‍ ഒന്നര കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചാണ് പരാതി തീര്‍പ്പാക്കിയത്. കൃഷിഭൂമിക്ക് മുകളില്‍ ലൈനുകള്‍ സ്ഥാപിച്ചത് കാരണം ഭൂമിയുടെ വില കുറഞ്ഞതായും ഭൂമി കൈമാറ്റം ചെയ്യാനാവാത്ത സ്ഥിതിയുണ്ടെന്നും കര്‍ഷകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ചിറ്റൂര്‍, പെരുമാട്ടി, എലപ്പുള്ളി എന്നിവിടങ്ങളിലെ ഭൂവുടമകളാണ് പരാതി നല്‍കിയത്. പാലക്കാട് രണ്ട് അഡീ. ജില്ലാ ജഡ്ജി സുരേഷ് പോള്‍, പവര്‍ ഗ്രിഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവീന്ദ്രന്‍, ഹരജിക്കാരുടെ അഭിഭാഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കേസ് തീര്‍പ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.